World

വെള്ളം തടഞ്ഞാല്‍ നിങ്ങളുടെ രക്തമൊഴുക്കും; ഇന്ത്യക്ക് ഭീഷണിയുമായി ബിലാവല്‍ ഭൂട്ടോ

വെള്ളം തടഞ്ഞാല്‍ നിങ്ങളുടെ രക്തമൊഴുക്കും; ഇന്ത്യക്ക് ഭീഷണിയുമായി ബിലാവല്‍ ഭൂട്ടോ
X

കറാച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയില്‍ ഭീഷണിയുമായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ. സിന്ധു നദി പാകിസ്താന്റെതാണ്. ഒന്നുകില്‍ തങ്ങള്‍ക്ക് വെള്ളം തരണം, അല്ലെങ്കില്‍ നിങ്ങളുടെ രക്തം ഒഴുക്കുമെന്നാണ് ബിലാവല്‍ ഭൂട്ടോയുടെ ഭീഷണി. ആഭ്യന്തര സുരക്ഷാ വീഴ്ച മറയ്ക്കാന്‍ ഇന്ത്യ പാകിസ്താനെതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും ബിലാവല്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ബിലാവല്‍ നടത്തിയത്. 'അദ്ദേഹത്തിന്റെ (മോഡി) 'യുദ്ധക്കൊതി'യോ സിന്ധു നദിയിലെ ജലം വഴിതിരിച്ചു വിടാനുള്ള ശ്രമമോ പാകിസ്താനോ അന്താരാഷ്ട്ര സമൂഹമോ സഹിക്കില്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നാഗരികതയുടെ അവകാശികളാണെന്ന് മോഡി പറയുന്നു. പക്ഷെ, ആ നാഗരികത ലാര്‍ക്കാനയിലെ മോഹന്‍ജെദാരോയിലാണ്. ഞങ്ങളാണ് അതിന്റെ യഥാര്‍ഥ സംരക്ഷകര്‍. ഞങ്ങള്‍ അതിനെ സംരക്ഷിക്കും.'- ബിലാവല്‍ ഭൂട്ടോ വ്യക്തമാക്കി.





Next Story

RELATED STORIES

Share it