World

ഇന്ത്യയും അമേരിക്കയും പ്രകൃതിവാതക കരാറില്‍ ഒപ്പിട്ടു

50 ലക്ഷം ടണ്‍ എല്‍എന്‍ജി വാങ്ങാന്‍ പെട്രോനെറ്റും യുഎസ് കമ്പനിയായ ടെല്ലൂറിയനും തമ്മിലാണ് ധാരണയായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് ധാരണാപത്രം ഒപ്പിട്ടത്.

ഇന്ത്യയും അമേരിക്കയും പ്രകൃതിവാതക കരാറില്‍ ഒപ്പിട്ടു
X

വാഷിങ്ടണ്‍: ദ്രവീകൃത പ്രകൃതിവാതക ഇടപാടിനുള്ള ധാരണാപത്രത്തില്‍ ഇന്ത്യയും അമേരിക്കയും ഒപ്പിട്ടു. 50 ലക്ഷം ടണ്‍ എല്‍എന്‍ജി വാങ്ങാന്‍ പെട്രോനെറ്റും യുഎസ് കമ്പനിയായ ടെല്ലൂറിയനും തമ്മിലാണ് ധാരണയായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് ധാരണാപത്രം ഒപ്പിട്ടത്. അമേരിക്കന്‍ ഊര്‍ജമേഖലയിലെ കമ്പനി മേധാവികളുമായുള്ള കൂടിക്കാഴ്ചയോടെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കാ സന്ദര്‍ശനത്തിന് ഔദ്യോഗിക തുടക്കമായത്.

ഊര്‍ജമേഖലയിലെ സഹകരണം വൈവിധ്യവല്‍ക്കരിക്കാനുള്ള ചര്‍ച്ചകളാണ് നടന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഹൂസ്റ്റണിലെ സിക്ക് സമുദായ അംഗങ്ങളുമായി പ്രധാനമന്ത്രി കുടിക്കാഴ്ച നടത്തി. രണ്ടാംതവണ പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് നരേന്ദ്രമോദി അമേരിക്കയിലെത്തുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മോദി ഹൂസ്റ്റണില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയില്‍ അര ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it