World

81 പേരുടെ വധശിക്ഷ; സൗദിയുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ഇറാന്‍

അതേസമയം, 41 ശിയാ മുസ്‌ലിംകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച സൗദി അറേബ്യയിലെ കൂട്ട വധശിക്ഷകളെ തെഹ്‌റാന്‍ ശക്തമായി അപലപിച്ചു.

81 പേരുടെ വധശിക്ഷ; സൗദിയുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ഇറാന്‍
X

തെഹ്‌റാന്‍: ഈ ആഴ്ച അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ, പ്രാദേശിക എതിരാളിയായ സൗദി അറേബ്യയുമായുള്ള ചര്‍ച്ചകള്‍ തെഹ്‌റാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇറാന്റെ ഉന്നത സുരക്ഷാ ബോഡിയുമായി അഫിലിയേറ്റ് ചെയ്ത ഒരു വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ചര്‍ച്ച നിര്‍ത്തിവയ്ക്കാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല.

അതേസമയം, 41 ശിയാ മുസ്‌ലിംകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച സൗദി അറേബ്യയിലെ കൂട്ട വധശിക്ഷകളെ തെഹ്‌റാന്‍ ശക്തമായി അപലപിച്ചു. അതിനിടെ വിയന്നയില്‍ ഇറാന്‍ ആണവകരാര്‍ സംബന്ധിച്ച ചര്‍ച്ചകളും സ്തംഭിച്ചിട്ടുണ്ട്.

'സൗദി അറേബ്യയുമായുള്ള ചര്‍ച്ചകള്‍ ഇറാന്‍ ഏകപക്ഷീയമായി നിര്‍ത്തിവച്ചെന്ന്' കാരണം വ്യക്തമാക്കാതെ നോര്‍ ന്യൂസ് റിപോര്‍ട്ട് ചെയ്തു. പുതിയ റൗണ്ട് ചര്‍ച്ചകള്‍ക്ക് പ്രത്യേക തീയതി നിശ്ചയിച്ചിട്ടില്ലെന്നും വൈബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്തു.

മേഖലയില്‍ ഇരു ധ്രുവങ്ങളില്‍നില്‍ക്കുന്ന സൗദി അറേബ്യയും ഇറാനും തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

2016ല്‍ സൗദി അറേബ്യയില്‍ ശിയാ പുരോഹിതനെ വധിച്ചതിനെ തുടര്‍ന്ന് ഇറാനിയന്‍ പ്രതിഷേധക്കാര്‍ തെഹ്‌റാനിലെ സൗദി എംബസി ആക്രമിച്ചതിനെ തുടര്‍ന്ന് റിയാദ് ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it