World

ഇസ്രായേല്‍ സമ്പദ്ഘടന അഞ്ചിലൊന്നായി ചുരുങ്ങി: ഇസ്രായേല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ; രാജ്യം പുറത്തുവിട്ട കണക്ക് വ്യാജം

ഇസ്രായേല്‍ സമ്പദ്ഘടന അഞ്ചിലൊന്നായി ചുരുങ്ങി: ഇസ്രായേല്‍  സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ; രാജ്യം പുറത്തുവിട്ട കണക്ക് വ്യാജം
X
ടെല്‍ അവീവ്: കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ഇസ്രായേല്‍ നേരിട്ട സാമ്പത്തിക ഞെരുക്കം രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലുതെന്ന് ഇസ്രായേല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്. കഴിഞ്ഞ വര്‍ഷം അവസാന മൂന്ന് മാസം രാജ്യത്തിന്റെ ജി.ഡി.പി 19.4 ശതമാനം ഇടിഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ആദ്യ ഇടിവാണിത്.

ബ്ലൂംബര്‍ഗും റോയിട്ടേഴ്സും ഒരുപോലെ പ്രവചിച്ചിരുന്ന 10 ശതമാനം ഇടിവില്‍ നിന്നും എത്രയോ അധികമാണ് യഥാര്‍ത്ഥത്തില്‍ ഇസ്രായേല്‍ പുറത്തുവിട്ട കണക്ക്. യുദ്ധം ബിസിനസുകളെ സ്തംഭിപ്പിക്കുകയും കുടിയൊഴിപ്പിക്കല്‍ വര്‍ധിപ്പിക്കുകയും ചെയ്തതും കരുതല്‍ സേനയെ (ഔദ്യോഗിക സേനയുടെ ഭാഗമല്ലാത്ത, അടിയന്തര സാഹചര്യങ്ങളില്‍ വിളിപ്പിക്കുന്ന സൈനികര്‍) കൂട്ടത്തോടെ വിളിപ്പിച്ചതും രാജ്യത്തെ തൊഴിലാളികളില്‍ എട്ട് ശതമാനം കുറവുണ്ടാക്കിയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ്-19 മഹാമാരിയുടേതിന് സമാനമായ നിയന്ത്രണങ്ങള്‍ വഴി ഉത്പാദന മേഖലയിലുണ്ടായ ഇടിവ് ഇസ്രായേലിന്റെ 520 ബില്യണ്‍ ഡോളര്‍ സമ്പദ്ഘടനയെ സാരമായി ബാധിച്ചുവെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 70 ശതമാനത്തോളം ഇടിവോടെ നിക്ഷേപ മേഖലയില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. 2023 അവസാന പാദത്തില്‍ സ്വകാര്യ ഉപഭോഗം 27 ശതമാനവും പൊതു ഉപഭോഗം 90 ശതമാനവും കുറഞ്ഞതായി ഡാറ്റകള്‍ സൂചിപ്പിക്കുന്നു.

അതേസമയം സര്‍ക്കാര്‍ ചെലവുകള്‍ 88.1 ശതമാനത്തിലധികമായി കുതിച്ചുയരുകയാണ് ചെയ്തത്. സൈനിക വകുപ്പിലെ ചെലവുകളാണ് ഇത്ര വലിയ കുതിപ്പുണ്ടാക്കിയത്. 2022ല്‍ ഇസ്രായേല്‍ ജി.ഡി.പി 6.5 ശതമാനം വളര്‍ച്ച കൈവരിച്ച സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം അത് രണ്ട് ശതമാനം മാത്രമായിരുന്നു. ഈ മാസം തുടക്കത്തില്‍ അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇസ്രായേലിന്റെ ക്രെഡിറ്റ് റേറ്റിങ് തരംതാഴ്ത്തിയിരുന്നു.


Next Story

RELATED STORIES

Share it