- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലബനാനിലെ ഫലസ്തീന്‍ ക്യാംപില്‍ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്
വെള്ളിയാഴ്ച രാത്രിയോടെയുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി ക്യാംപിനകത്തെ ഫലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

ബെയ്‌റൂത്ത്: ദക്ഷിണ ലബനാനിലെ തുറമുഖ നഗരമായ ടയറിലെ ഫലസ്തീന്‍ ക്യാംപിലുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെയുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി ക്യാംപിനകത്തെ ഫലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
എന്നാല്‍, ആളപായം ഉണ്ടായിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങളും സംഭവ സ്ഥലത്തുണ്ടായിരുന്ന സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. ആളപായം ഉണ്ടായിട്ടില്ലെന്ന് സുരക്ഷാ വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. ബുര്‍ജ് അല്‍ശ്ശിമാലി ക്യാംപിലെ ഹമാസിന്റെ ആയുധപ്പുരയിലാണ് സ്‌ഫോടനമുണ്ടായതെന്ന് സംശയിക്കുന്നുണ്ട്. ജഡ്ജി അന്വേഷണത്തിന് സുരക്ഷാ സേനയോട് ഉത്തരവിട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ നാഷണല്‍ ന്യൂസ് ഏജന്‍സി (എന്‍എന്‍എ) റിപ്പോര്‍ട്ട് ചെയ്തു.
സംഭവസ്ഥലം സൈന്യം ഏറ്റെടുത്തതായും അകത്തുനിന്നുള്ളവര്‍ക്ക് പുറത്തേക്കും പുറത്തുനിന്നുള്ളവര്‍ക്ക് അകത്തേക്കും പ്രവേശനം തടഞ്ഞതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കൊവിഡ് 19 മഹാമാരി പ്രതിരോധിക്കുന്നതിന് സൂക്ഷിച്ചവച്ച ഓക്‌സിജന്‍ ടാങ്ക് കത്തിയതാണ് സ്‌ഫോടനമുണ്ടാകാന്‍ കാരണമെന്ന് ഫലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഷിഹാബ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
RELATED STORIES
ഗുജറാത്തില്‍ സമൂഹ വിവാഹത്തട്ടിപ്പ്; 56 കുടുംബങ്ങള്‍ക്ക് പണം നഷ്ടമായി
24 Feb 2025 3:43 AM GMTആധാര്‍ സേവനം; ശിരോവസ്ത്രം ധരിച്ച ഫോട്ടോയ്ക്ക് വിലക്കെന്ന് റിപോര്‍ട്ട്, ...
24 Feb 2025 2:55 AM GMT'ലവ് ജിഹാദ് ആരോപണം'; പത്ത് വീടുകളും നൂറുവര്‍ഷം പഴക്കമുള്ള മസ്ജിദും...
24 Feb 2025 2:22 AM GMTജര്‍മന്‍ തിരഞ്ഞെടുപ്പ്; വിജയം അവകാശപ്പെട്ട് കണ്‍സര്‍വേറ്റിവ് സഖ്യം
24 Feb 2025 1:27 AM GMTചാംപ്യന്‍സ് ട്രോഫി; ഇന്ത്യാ-പാക് ക്ലാസ്സിക്കില്‍ ഇന്ത്യയ്ക്ക് ജയം;...
23 Feb 2025 5:09 PM GMTഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു
23 Feb 2025 4:07 PM GMT