World

ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു

ബ്രിട്ടീഷ് ഗവേഷകന്‍ റോജര്‍ പെന്റോസ്, ജര്‍മന്‍ ഗവേഷകന്‍ റെയ്ന്‍ഗാര്‍ഡ് ജെന്‍സെല്‍, അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രിയ ഗേസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. പ്രപഞ്ചത്തിലെ ഇരുണ്ട രഹസ്യങ്ങള്‍ കണ്ടെത്തിയതിന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസാണ് നൊബേല്‍ സമ്മാനജേതാക്കളെ തിരഞ്ഞെടുത്തത്.

ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു
X

സ്റ്റോക് ഹോം: ഭൗതികശാസ്ത്രത്തിനുള്ള 2020ലെ നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ബ്രിട്ടീഷ് ഗവേഷകന്‍ റോജര്‍ പെന്റോസ്, ജര്‍മന്‍ ഗവേഷകന്‍ റെയ്ന്‍ഗാര്‍ഡ് ജെന്‍സെല്‍, അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രിയ ഗേസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. പ്രപഞ്ചത്തിലെ ഇരുണ്ട രഹസ്യങ്ങള്‍ കണ്ടെത്തിയതിന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസാണ് നൊബേല്‍ സമ്മാനജേതാക്കളെ തിരഞ്ഞെടുത്തത്.

ആപേക്ഷികതാ സിദ്ധാന്തവും തമോഗര്‍ത്തങ്ങളുടെ രൂപപ്പെടലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കണ്ടെത്തലിനാണ് റോജര്‍ പെന്റോസിന് പുരസ്‌കാരം. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ ഗവേഷകനാണ് ഇദ്ദേഹം. ഗാലക്‌സിയുടെ കേന്ദ്രഭാഗത്ത് ഒരു സൂപ്പര്‍ മാസീവ് കോംപാക്ട് വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനാണ് റെയിന്‍ഹാഡ് ജെന്‍സെലിനും ആന്‍ഡ്രിയ ഗേസിനും പുരസ്‌കാരം ലഭിച്ചത്. യൂനിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകരാണ് ഇരുവരും.

റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് സെക്രട്ടറി ജനറല്‍ ഗോറന്‍ കെ ഹാന്‍സണ്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സ്വര്‍ണമെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും (8.2 കോടി രൂപ) ആണ് പുരസ്‌കാരം. ഭൗതികശാസ്ത്രത്തില്‍ പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ വനിതയെന്ന ബഹുമതിക്കാണ് ആന്‍ഡ്രിയ ഗേസ് അര്‍ഹയായത്. നമ്മുടെ ഭൗതികലോകത്തിന്റെ യാഥാര്‍ഥ്യം അവതരിപ്പിക്കുന്നത് മനുഷ്യരെന്ന നിലയില്‍ ഞങ്ങള്‍ക്ക് വളരെ പ്രധാനമാണെന്ന് പുരസ്‌കാരപ്രഖ്യാപനമറിഞ്ഞശേഷം ഗേസ് പറഞ്ഞു.

Next Story

RELATED STORIES

Share it