World

രാജ പര്‍വേസ് അഷ്‌റഫ് പുതിയ പാക് സ്പീക്കര്‍

രാജ പര്‍വേസ് അഷ്‌റഫ് പുതിയ പാക് സ്പീക്കര്‍
X

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജ പര്‍വേസ് അഷ്‌റഫിനെ ദേശീയ അസംബ്ലിയുടെ 22ാമതു സ്പീക്കറായി തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് 71 കാരനായ അഷ്‌റഫ് തിരഞ്ഞെടുക്കപ്പെട്ടത്. സ്പീക്കര്‍ പദവിയിലേക്ക് മറ്റാരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചില്ല. പാകിസ്താന്‍ മുസ്‌ലിം ലീഗ് (എന്‍) അംഗം അയാസ് സിദ്ദീഖി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് പുതിയ സ്പീക്കര്‍ അധികാരം ഏറ്റെടുത്തു.

തന്നെ സ്പീക്കറായി നിയമിച്ച പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷരീഫിനും മറ്റു പാര്‍ട്ടി നേതാക്കള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മൂലം സ്പീക്കര്‍ സ്ഥാനത്തുനിന്ന് ആസാദ് ഖൈസര്‍ ഈ മാസം ഒമ്പതിന് രാജിവച്ചിരുന്നു. ഇമ്രാന്‍ അനുകൂലമായ സമീപനമെടുത്തതിന്റെ പേരില്‍ ദേശീയ അസംബ്ലിയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സുരി രാജിവച്ചു.

ഖൈസറിന്റെ രാജിക്ക് പിന്നാലെ ആക്ടിങ് സ്പീക്കറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു അദ്ദേഹം. അതിനിടെ, പുതിയ പാകിസ്താന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷരീഫിനെ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിനന്ദിച്ചു. ശനിയാഴ്ച ഇരുവരും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് സൗദി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ മുഹമ്മദ് ഷെഹ്ബാസ് ഷരീഫിനെ അഭിനന്ദിച്ചത്.

Next Story

RELATED STORIES

Share it