- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: പാകിസ്താനില്‍ റെക്കോഡ് മരണം; സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും
ഇസ് ലാമാബാദ്: കൊവിഡ് മഹാമാരിയില്‍ മണരപ്പെടുന്നവരുടെ ഏകദിന കണക്കില്‍ റെക്കോഡ് രേഖപ്പെടുത്തിയതോടെ പാകിസ്താനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. പാകിസ്താനില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 800,000 കടന്നു. മരണസംഖ്യയാവട്ടെ 17,530 കഴിഞ്ഞതായി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പാകിസ്താനില്‍ 201 ലേറെ മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് കൊവിഡ് പടര്‍ന്നശേഷം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇന്നാണ്.
നാഷണല്‍ കമാന്‍ഡ് ആന്റ് ഓപറേഷന്‍ സെന്റര്‍(എന്‍സിഒസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,292 പേര്‍ കൊവിഡ് -19 പോസിറ്റീവായി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 810,231 ആയി. പോസിറ്റീവിറ്റി നിരക്ക് 10.77 ശതമാനമാണ്. കൊറോണ വൈറസ് ബാധിച്ച നഗരങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സൂചിപ്പിക്കുകയും ലോക്ക്ഡൗണ്‍ സമയത്ത് ഭക്ഷ്യവസ്തുക്കള്‍ സുഗമമായി വിതരണം ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. മനുഷ്യത്വപരമായ കാരണത്താല്‍ കൊവിഡ് രോഗികള്‍ക്കായി പാകിസ്താനിലേക്ക് ഓക്‌സിജന്‍ കയറ്റുമതി ചെയ്യാന്‍ ഇറാനോട് ആവശ്യപ്പെടുമെന്ന് ഇംറാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഡോണ്‍ റിപോര്‍ട്ട് ചെയ്തു.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ ഭക്ഷ്യവിതരണം മെച്ചപ്പെടുത്തണമെന്ന് നിര്‍ദേശിച്ചതായി മന്ത്രി ഫവാദ് ചൗധരിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
Pakistan registers record Covid-19 deaths, govt mulls tougher lockdown
RELATED STORIES
ഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍...
5 Nov 2024 2:04 PM GMTഎല്‍ഡിഎഫ് വോട്ടില്‍ എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT'കുട്ടിക്കാലത്ത് അലി ഖാന്‍; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTസ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഅടുത്ത അഞ്ചു ദിവസം കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക്...
5 Nov 2024 11:15 AM GMT