- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീര്‍: തീരുമാനം ഇന്ത്യ പുനപരിശോധിക്കണമെന്ന് പാകിസ്താന്‍ പാര്‍ലമെന്റ് പ്രമേയം
ഇന്ത്യ നടപ്പാക്കിയ നിയമം പിന്‍വലിക്കുകയും കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് കൊട്ടിയടച്ച അവസ്ഥ ഒഴിവാക്കണമെന്നും പാര്‍ലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇസ്‌ലാമാബാദ്: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ എടുത്തുകളഞ്ഞ നടപടി ഇന്ത്യ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ പാര്‍ലമെന്റ് ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. പാക് നാഷണല്‍ അസംബ്ലിയാണ് പ്രമേയം പാസാക്കിയത്. ഫെബ്രുവരി അഞ്ച് കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കാനും തീരുമാനമായി.
ഇന്ത്യ നടപ്പാക്കിയ നിയമം പിന്‍വലിക്കുകയും കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് കൊട്ടിയടച്ച അവസ്ഥ ഒഴിവാക്കണമെന്നും പാര്‍ലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സംഘടനകളെ കശ്മീരില്‍ പ്രവര്‍ത്തിക്കാനനുവദിക്കുക, അന്താരാഷ്ട്ര മാധ്യമങ്ങളെ പ്രവര്‍ത്തിക്കാനനുവദിക്കുക, ജനപ്രതിനിധികളെ കടത്തിവിടുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയം ഉന്നയിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളെ പ്രവേശിപ്പിച്ചാല്‍ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തുവരുമെന്നും പ്രമേയത്തില്‍ പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക്് കോര്‍പറേഷന്‍ പ്രത്യേക ഉച്ചകോടി വിളിക്കണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി, സംസ്ഥാനത്തെ വിഭജിച്ചത് പാകിസ്താന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇന്ത്യയുടെ നടപടിയെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണു. വിഷയം അന്താരാഷ്ട്ര വേദികളിലെത്തിച്ച് ഇന്ത്യക്കെതിരെ സമ്മര്‍ദ്ദം ചെലുത്താനും പാകിസ്താന്‍ ശ്രമിച്ചു. ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയതാണ് ഒടുവിലത്തെ നടപടി.
RELATED STORIES
അഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള്‍ ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTകല്ലറ അനുയോജ്യമായ സമയത്ത് പൊളിക്കും: ജില്ലാ കലക്ടര്‍
15 Jan 2025 6:31 AM GMTആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
15 Jan 2025 6:05 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടല്‍; നോട്ടിങ്ഹാം...
15 Jan 2025 5:56 AM GMTദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMT