World

കൊവിഡിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കും; രാജ്യത്തെ അഭിസംബോധന ചെയ്ത് എലിസബത്ത് രാജ്ഞി

ടെലിവിഷനിലൂടെയാണ് രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തത്. വൈറസ് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നേറാന്‍ രാജ്ഞി ജനങ്ങളോട് ആഹ്വാനം ചെയ്തു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കും; രാജ്യത്തെ അഭിസംബോധന ചെയ്ത് എലിസബത്ത് രാജ്ഞി
X

ലണ്ടന്‍: കൊവിഡ് ബാധിതരുടെ എണ്ണം ബ്രിട്ടനില്‍ വന്‍തോതില്‍ വര്‍ധിക്കുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് എലിസബത്ത് രാജ്ഞി. കൊവിഡിനെതിരായ പോരാട്ടത്തില്‍ ബ്രിട്ടീഷ് ജനത വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച രാജ്ഞി, ആത്മവിശ്വാസത്തോടെ ഈ പ്രതിസന്ധിയെ തരണം ചെയ്യേണ്ടതുണ്ടെന്നും ഓര്‍മിപ്പിച്ചു. ടെലിവിഷനിലൂടെയാണ് രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തത്. വൈറസ് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നേറാന്‍ രാജ്ഞി ജനങ്ങളോട് ആഹ്വാനം ചെയ്തു. ഈ തലമുറയിലെ ബ്രിട്ടീഷുകാര്‍ ശക്തരായിരുന്നുവെന്ന് പിന്നാലെ വരുന്നവര്‍ പറയും. അച്ചടക്കം, ശാന്തത, നര്‍മബോധം, സഹാനുഭൂതി എന്നിവ രാജ്യത്തിന്റെ സവിശേഷതകളാണ്.

വര്‍ധിച്ചുവരുന്ന വെല്ലുവിളി നിറഞ്ഞ സമയമാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. രാജ്യത്തിന്റെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഒരുകാലം. ചിലരെ ദു:ഖിപ്പിച്ചു, അനേകര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍, നമ്മുടെ ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ അനുഭവിച്ച വേദന മനസ്സിലാക്കുന്നു. കൊവിഡ്- 19 പോരാട്ടത്തിന്റെ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാജ്ഞി നന്ദി പറഞ്ഞു. എല്ലാ വ്യാഴാഴ്ചയും ബ്രിട്ടീഷ് ജനത ആരോഗ്യപ്രവര്‍ത്തകരെ കൈയടിച്ച് അഭിനന്ദിക്കുന്നത് രാജ്ഞി അഭിസംബോധനയില്‍ എടുത്തുപറഞ്ഞു.

കൊട്ടാരത്തിലെ ജീവനക്കാരനും ചാള്‍സ് രാജകുമാരനും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിന്‍സര്‍ കൊട്ടാരത്തിലാണ് എലിസബത്ത് രാജ്ഞി ഇപ്പോഴുള്ളത്. ഇവിടെ വച്ച് മുന്‍കൂട്ടി ചിത്രീകരിച്ച വീഡിയോയും ശബ്ദസന്ദേശവും ടെലിവിഷന്‍, റേഡിയോ എന്നീ മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യുകയായിരുന്നു. അതീവമുന്‍കരുതലോടെയും സുരക്ഷാസന്നാഹങ്ങളോടെയുമായി വീഡിയോ ചിത്രീകരിച്ചത്. നമ്മള്‍ വീണ്ടും കാണുമെന്ന് പറഞ്ഞാണ് രാജ്ഞി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. 68 വര്‍ഷത്തിനിടെ ഇത് അഞ്ചാമതാണ് രാജ്ഞി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

Next Story

RELATED STORIES

Share it