World

രക്ഷാദൗത്യം; ഇന്ത്യക്കാരുമായുള്ള നാലാമത്തെ വിമാനം യുക്രെയ്‌നില്‍ നിന്ന് പുറപ്പെട്ടു

രക്ഷാദൗത്യം; ഇന്ത്യക്കാരുമായുള്ള നാലാമത്തെ വിമാനം യുക്രെയ്‌നില്‍ നിന്ന് പുറപ്പെട്ടു
X

ബുക്കാറസ്റ്റ്: യുക്രെയ്‌നില്‍നിന്നുള്ള ഇന്ത്യക്കാരുമായുള്ള നാലാമത്തെ വിമാനം പുറപ്പെട്ടു. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുമാണ് എയര്‍ ഇന്ത്യയുടെ വിമാനം യാത്ര ആരംഭിച്ചത്. വിമാനത്തില്‍ 198 യാത്രക്കാരുണ്ട്. ഡല്‍ഹിയിലാണ് വിമാനം എത്തുക. ഇന്ന് രാവിലെ യുക്രെയ്‌നില്‍നിന്നും ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തിയിരുന്നു. ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍. 240 പേര്‍ യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 25 മലയാളികളും ഉള്‍പ്പെടും. ഇന്ന് പുലര്‍ച്ചെയാണ് യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഡല്‍ഹിയിലെത്തിയത്.

റുമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍നിന്നാണ് 29 മലയാളികള്‍ ഉള്‍പ്പെടെ 251 ഇന്ത്യക്കാര്‍ രാജ്യത്ത് എത്തിച്ചേര്‍ന്നത്. ഡല്‍ഹിയിലെത്തിയ സംഘത്തെ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യയും വി മുരളീധരനും ചേര്‍ന്ന് സ്വീകരിച്ചു. നേരത്തെ യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം മുംബൈയിലെത്തിയിരുന്നു. 27 മലയാളികള്‍ ഉള്‍പ്പെടെ 219 മുംബൈയിലെത്തിയത്. യുക്രെയ്‌നില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്. മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കേരളം അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it