World

അല്‍ സിസിക്കെതിരായ പ്രക്ഷോഭം; അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം അനുവദിച്ചുകൊടുക്കണമെന്് സംഘടന ഈജിപ്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അല്‍ സിസിക്കെതിരായ പ്രക്ഷോഭം; അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
X

കെയ്‌റോ: ഈജിപത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം അനുവദിച്ചുകൊടുക്കണമെന്് സംഘടന ഈജിപ്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഭരണകൂടത്തെ അമ്പരപ്പിക്കുന്ന രീതിയിലാണ് വെള്ളിയാഴ്ച്ച തലസ്ഥാനമായ കെയ്‌റോയിലും മറ്റു നഗരങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങിയത്. സിസി രാജിവയ്ക്കുക, സര്‍ക്കാര്‍ താഴെ ഇറങ്ങുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് നൂറുകണക്കിന് പേര്‍ പ്രതിഷേധത്തില്‍ അണിനിരന്നത്.

പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ 74 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു.

പ്രസിഡന്റ് അല്‍ സിസിയുടെ സുരക്ഷാ ഏജന്‍സികള്‍ സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിന് വീണ്ടും ശക്തി ഉപയോഗിക്കുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക ഡപ്യൂട്ടി മൈക്കല്‍ പേജ് പറഞ്ഞു. ലോകം ഇത് കാണുന്നുണ്ടൈന്ന് ഭരണകൂടം ഓര്‍ക്കണം. ഭൂതകാലത്തെ അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം- സംഘടന ആവശ്യപ്പെട്ടു.

യൂഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിന് അല്‍സി വെള്ളിയാഴ്ച്ച ന്യൂയോര്‍ക്കിലേക്കു പോയിരുന്നു. തനിക്കെതിരേ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it