World

റോഹിംഗ്യന്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്ത് അഭിയാര്‍ത്ഥി ക്യാംപുകളിലേക്കയച്ചു

ദീര്‍ഘകാലമായി പീഡിപ്പിക്കപ്പെടുന്ന റോഹിംഗ്യകളെ മ്യാന്‍മാര്‍ സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാരായാണ് കണക്കാക്കുന്നത്.

റോഹിംഗ്യന്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്ത് അഭിയാര്‍ത്ഥി ക്യാംപുകളിലേക്കയച്ചു
X

യാങ്കൂണ്‍: ബുദ്ധിസ്റ്റ് വലതുപക്ഷ ഗ്രൂപ്പുകളുടെ ആക്രമണം ഭയന്ന് പാലായനം ചെയ്ത നിരവധി റോഹിംഗ്യന്‍ മുസ് ലിംകളെ മ്യാന്‍മാര്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. കടല്‍മാര്‍ഗം പാലായനം ചെയ്യാന്‍ ശ്രമിച്ച രണ്ട് കുട്ടികളടക്കം 42 റോഹിംഗ്യന്‍ മുസ് ലിംകളേയാണ് അഭയാര്‍ത്ഥി ക്യാംപിലേക്ക് അയച്ചതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. റാഖിന്‍ പ്രവിശ്യയില്‍ വലതുപക്ഷ ഗ്രൂപ്പുകളുടെ ഭീഷണി രൂക്ഷമായ സാഹചര്യത്തിലായിരുന്നു പാലായനം.

ദീര്‍ഘകാലമായി പീഡിപ്പിക്കപ്പെടുന്ന റോഹിംഗ്യകളെ മ്യാന്‍മാര്‍ സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാരായാണ് കണക്കാക്കുന്നത്. പൗരത്വം പോലും നിഷേധിക്കപ്പെട്ട റോഹിംഗ്യന്‍ മുസ് ലിംകള്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാന്‍ പോലും അവകാശമില്ല.

സംഘത്തില്‍ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. മറ്റുള്ളവരെ മധ്യ റാഖിനിലെ അഭയാര്‍ത്ഥി ക്യാംപില്‍ എത്തിച്ചതായി പ്രദേശത്തെ എംപി ബാ ഷെയ്ന്‍ എഎഫ്പിയോട് പറഞ്ഞു. കൊറോണ വൈറസ് അപകടസാധ്യത മൂലം ക്യാംപില്‍ കഴിയുന്നവര്‍ ആശങ്കയിലാണെന്നും ക്യാംപ് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it