World

കൊവിഡ് 19: സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് സല്‍മാന്‍ രാജാവ്

ഈ ഘട്ടത്തില്‍ തൊഴിലിനു ഹാജരാവണമെന്ന് നിര്‍ബന്ധിക്കാന്‍ തൊഴിലുടമക്കു അര്‍ഹതയുണ്ടാവില്ല. 22 ലക്ഷം സ്വദേശികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് 19: സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് സല്‍മാന്‍ രാജാവ്
X

ദമ്മാം: കൊവിഡ് 19 പ്രതിസന്ധി കണക്കിലെടുത്ത് സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്.

അഞ്ചും അതില്‍ കുറവും സൗദി ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ സ്വദേശികള്‍ക്ക് മൂന്നു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കും.

അഞ്ചില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് 70 ശതമാനം വരെ വേതനം സര്‍ക്കാര്‍ വഹിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ലാ അല്‍ജുദ്ആന്‍ വ്യക്തമാക്കി.

ഈ ഘട്ടത്തില്‍ തൊഴിലിനു ഹാജരാവണമെന്ന് നിര്‍ബന്ധിക്കാന്‍ തൊഴിലുടമക്കു അര്‍ഹതയുണ്ടാവില്ല. 22 ലക്ഷം സ്വദേശികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it