World

ചോരയില്‍ മുങ്ങി ഫറോ തീരം; കൊന്നു തള്ളിയത് 800ഓളം തിമിംഗലങ്ങളെ

എല്ലാവര്‍ഷവും ഡാനിഷ് സര്‍ക്കാരിന്റെ അനുവാദത്തോട് കൂടി തന്നെയാണ് ആഘോഷം നടത്തുന്നത്

ചോരയില്‍ മുങ്ങി ഫറോ തീരം; കൊന്നു തള്ളിയത് 800ഓളം തിമിംഗലങ്ങളെ
X

ഡെന്‍മാര്‍ക്ക്: ഉത്തര അറ്റ്‌ലാന്റിക്കിലെ ഫറോ ദ്വീപിന്റെ തീരത്ത് 800 തിമിംഗലങ്ങളെ കൊന്നുതള്ളി. ഡെന്‍മാര്‍ക്കില്‍ എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്റെ ഭാഗമായാണ് കടലിലെ തിമിംഗലങ്ങളെ കൊന്നാടുക്കിയത്. ഇതേത്തുടര്‍ന്ന് ചോരയില്‍ ചുവന്നിരിക്കുകയാണ് ഫറോ തീരം. തിമിംഗലങ്ങളെ പിടികൂടിയ ശേഷം കഴുത്ത് മുറിച്ച് കരയിലേക്ക് തള്ളും. അവയുടെ രക്തം കടലിലേക്ക് തന്നെ ഒഴുക്കും. ഇങ്ങനെ പിടികൂടുന്നവയുടെ ഇറച്ചിയാണ് ഫറോ ദ്വീപ് നിവാസികളുടെ മുഖ്യഭക്ഷണം. ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ 800ല്‍ അധികം തിമിംഗലങ്ങളെയാണ് കുരുക്കിട്ട് പിടികൂടി കൊന്ന് രക്തം കടലിലേക്ക് ഒഴുക്കിയത്. എല്ലാവര്‍ഷവും ഡാനിഷ് സര്‍ക്കാരിന്റെ അനുവാദത്തോട് കൂടി തന്നെയാണ് ആഘോഷം നടത്തുന്നത്. 2,000ലേറെ തിമിംഗലങ്ങളെ കൊന്ന കാലവും ഉണ്ട്. ഉത്തര അറ്റ്‌ലാന്റിക്കില്‍ ഏകദേശം 778,000 തിമിംഗലങ്ങളുണ്ട്. അവയില്‍ 100,000ത്തോളം ഫറോ ദ്വീപിന് ചുറ്റുമാണ്.

Next Story

RELATED STORIES

Share it