World

'ഇഡിയറ്റ്' എന്ന് സെര്‍ച്ച് ചെയ്താല്‍ ട്രംപിന്റെ ചിത്രങ്ങള്‍; റിസള്‍ട്ട് നല്‍കുന്നത് വസ്തുതകള്‍ കണക്കെലെടുത്തുള്ള ആല്‍ഗൊരിതമെന്ന് ഗൂഗ്ള്‍ മേധാവി

സെര്‍ച്ചുകളില്‍ കമ്പനി പ്രത്യേകമായി ഇടപെടാറില്ല. നേരത്തേ തയ്യാറാക്കിയിട്ടുള്ള ഇരുനൂറോളം പരിഗണനകള്‍ കണക്കിലെടുത്ത് അല്‍ഗോരിതങ്ങളാണ് റിസള്‍ട്ടുകള്‍ നല്‍കുന്നതെന്നുമാണ് പിച്ചൈ നല്‍കിയ ഉത്തരം.

ഇഡിയറ്റ് എന്ന് സെര്‍ച്ച് ചെയ്താല്‍ ട്രംപിന്റെ ചിത്രങ്ങള്‍; റിസള്‍ട്ട് നല്‍കുന്നത് വസ്തുതകള്‍ കണക്കെലെടുത്തുള്ള ആല്‍ഗൊരിതമെന്ന് ഗൂഗ്ള്‍ മേധാവി
X

കാലഫോണിയ: ഇഡിയറ്റ് എന്ന് സെര്‍ച്ച് ചെയ്താല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രങ്ങള്‍ ഉത്തരമായി കിട്ടുന്നതിനെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വിശദീകരണം നല്‍കി. സെര്‍ച്ചുകളില്‍ കമ്പനി പ്രത്യേകമായി ഇടപെടാറില്ല. നേരത്തേ തയ്യാറാക്കിയിട്ടുള്ള ഇരുനൂറോളം പരിഗണനകള്‍ കണക്കിലെടുത്ത് അല്‍ഗോരിതങ്ങളാണ് റിസള്‍ട്ടുകള്‍ നല്‍കുന്നതെന്നുമാണ് പിച്ചൈ നല്‍കിയ ഉത്തരം.

വിവേചനപരമായ ഒരു ഇടപെടലും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും പിച്ചൈ കമ്മിറ്റിയെ അറിയിച്ചു. ഒരു കാര്യം തിരയുമ്പോള്‍ വസ്തുതകള്‍ കണക്കിലെടുത്താണ് ഏറ്റവും അനുയോജ്യമായ ഉത്തരത്തിലേക്കു അല്‍ഗൊരിതം എത്തുന്നതെന്നും മറ്റ് ഒരുപാട് ഘടകങ്ങള്‍ ചേര്‍ന്ന പ്രക്രിയയാണ് ഇതെന്നും പിച്ചൈ വ്യക്തമാക്കി. ഉത്തരത്തില്‍ കൃത്രിമത്വം നടത്താന്‍ ഒരു ജീവനക്കാരനോ മറ്റു വ്യക്തികള്‍ക്കോ സാധ്യമല്ല.

എന്നാല്‍. ഗൂഗിള്‍ മനുഷ്യനുണ്ടാക്കിയ പ്രക്രിയയാണെന്നും. ഗൂഗിള്‍ സെര്‍ച്ചിനെ കൃത്രിമമായി കൈകാര്യം ചെയ്യാന്‍ മനുഷ്യര്‍ക്ക് കഴിയുമെന്നും യുഎസ് കോണ്‍ഗ്രസിലെ ഒരു സെനറ്റംഗം പറഞ്ഞു.





Next Story

RELATED STORIES

Share it