- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തോല്‍വി അംഗീകരിക്കാന്‍ വിസമ്മതിച്ച് ട്രംപ്; വിജയിച്ചെന്ന് അവകാശവാദമുന്നയിച്ച് ട്വീറ്റ്
പെന്‍സില്‍വാനിയ ഉള്‍പ്പെടെയുള്ള നിര്‍ണായകസംസ്ഥാനങ്ങളില്‍ വിജയിച്ചതോടെ ബൈഡന്‍ ട്രംപിനെ പരാജയപ്പെടുത്തുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും കേവലഭൂരിപക്ഷമായ 270ലധികം ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന്‍ നേടിക്കഴിഞ്ഞുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോല്‍വി അംഗീകരിക്കാന്‍ തയ്യാറാവാതെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഡൊണാള്‍ഡ് ട്രംപ്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവുന്നതിനു മുമ്പുതന്നെ താന്‍ വിജയിച്ചെന്ന അവകാശവാദവുമായി ട്രംപ് ട്വീറ്റ് ചെയ്തു. രണ്ടാമൂഴം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഡൊണാള്‍ഡ് ട്രംപ്. അതുകൊണ്ടാണ് ബൈഡന്‍ കേവലഭൂരിപക്ഷം നേടിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിന് തൊട്ടുമുമ്പും തിരഞ്ഞെടുപ്പ് വിജയിച്ചുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തത്.
എന്നാല്‍, പെന്‍സില്‍വാനിയ ഉള്‍പ്പെടെയുള്ള നിര്‍ണായകസംസ്ഥാനങ്ങളില്‍ വിജയിച്ചതോടെ ബൈഡന്‍ ട്രംപിനെ പരാജയപ്പെടുത്തുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും കേവലഭൂരിപക്ഷമായ 270ലധികം ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന്‍ നേടിക്കഴിഞ്ഞുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, പരാജയം അംഗീകരിക്കാന്‍ ട്രംപ് ഇനിയും തയ്യാറായിട്ടില്ല.
തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ചതിന് പിന്നാലെ സുപ്രിംകോടതിയെ സമീപിച്ചതായും ട്രംപ് വ്യക്തമാക്കി. നമുക്ക് എല്ലാവര്‍ക്കുമറിയാം. എന്തുകൊണ്ടാണ് ബൈഡന്‍ വിജയിച്ചതായി തിരക്കിട്ട് ഭാവിക്കുന്നത്. സത്യം പുറത്തെത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലത്തെ കോടതിയില്‍ ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മുസ്ലിം വയോധികനെ ഹിന്ദുത്വര്‍ മര്‍ദ്ദിച്ചു; ജയ് ശ്രീറാം വിളിക്കാന്‍...
12 May 2025 3:29 PM GMTഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം ടെസ്റ്റിനോട് വിടപറയുമ്പോള്‍;...
12 May 2025 3:22 PM GMTട്രാഫിക് തര്‍ക്കം: റാസ് അല്‍ ഖൈമയില്‍ മൂന്നു സ്ത്രീകളെ വെടിവച്ചു...
12 May 2025 3:11 PM GMT''ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് നടക്കില്ല, രക്തവും വെള്ളവും...
12 May 2025 3:00 PM GMTസംസ്ഥാനത്ത് സ്കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും; ഒന്നാം ക്ലാസിലേക്ക്...
12 May 2025 2:20 PM GMTഫലസ്തീന് അനുകൂല പ്രതിഷേധത്തിന് നേരെ ഹിന്ദുത്വരുടെ ആക്രമണം
12 May 2025 1:27 PM GMT