- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശക്തമായ പ്രത്യാക്രമണവുമായി അറബ് സഖ്യസേന; ഹൂഥി നേതാവ് ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു
യമന്റെ തലസ്ഥാനമായ സന്‍ആയില്‍ വ്യോമാക്രമണം നടത്തിയാണ് സഖ്യസേന തിരിച്ചടിച്ചത്. മആരിബ്, അല്‍ ജ്വാഫ് മേഖലകളില്‍ 24 തവണ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.
അബുദബി: യുഎഇ തലസ്ഥാനമായ അബുദബിയിലെ ഹൂഥികളുടെ ഡ്രോണാക്രമണത്തിന് ശക്തമായ പ്രത്യാക്രമണവുമായി യുഎഇ ഉള്‍പ്പെട്ട അറബ് സഖ്യസേന. ഹൂതി സംഘത്തിന്റെ തലവനുള്‍പ്പടെ 20 പേര്‍ കൊല്ലപ്പെട്ടതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യമന്റെ തലസ്ഥാനമായ സന്‍ആയില്‍ വ്യോമാക്രമണം നടത്തിയാണ് സഖ്യസേന തിരിച്ചടിച്ചത്. മആരിബ്, അല്‍ ജ്വാഫ് മേഖലകളില്‍ 24 തവണ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.
യമന്‍ തലസ്ഥാനമായ സന്‍ആയിലെ ഒരു കെട്ടിടം സഖ്യസേന വ്യോമാക്രമണത്തില്‍ തകര്‍ത്തു. ഹൂതികളുടെ രണ്ടു ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തു. 24 മണിക്കൂറിനിടെ 24 തവണ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയതായും കനത്ത നാശനഷ്ടം ഉണ്ടായതായും ഹൂതികളുടെ അല്‍ മാസിറ ടിവിയും റിപ്പോര്‍ട്ട് ചെയ്തു.
മേഖലയിലെ സമാധാനം തകര്‍ക്കുകയാണ് ഹൂഥികളുടെ ലക്ഷ്യമെന്നും ഇത് അനുവദിച്ചു കൊടുക്കില്ലെന്നും സൗദി അറേബ്യയും യുഎഇയും പ്രഖ്യാപിച്ചിട്ടുണ്ട്. സന്‍ആയില്‍ വ്യോമസേന 24 മണിക്കൂറും വ്യോമ നിരീക്ഷണം നടത്തി വരികയാണെന്ന് സഖ്യസേന അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹൂഥി ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കഴിഞ്ഞ ദിവസം യുഎഇ വ്യക്തമാക്കിയിരുന്നു. ബോംബുകള്‍ ഘടിപ്പിച്ച മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഹൂഥികള്‍ അബുദബിയില്‍ ആക്രമണം നടത്തിയതെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു. സൗദിയിലേക്ക് ഹൂഥികള്‍ നടത്തിയ എട്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍വീര്യമാക്കിയെന്നും സഖ്യസേനാ വക്താവ് അറിയിച്ചു. യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അബുദബിയിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മുസഫയില്‍ അഡ്‌നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി 3ല്‍ മൂന്ന് എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. ഉടന്‍ തന്നെ തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നു. ഇതാണ് വലിയ അപകടം ഉണ്ടാകുന്നതില്‍ നിന്ന് തടഞ്ഞത്.
അതേസമയം ഹൂഥി ആക്രമണത്തെ ഐക്യരാഷ്ട്രസഭ ശക്തമായി അപലപിച്ചിരുന്നു. ജനവാസ മേഖലകള്‍ക്ക് നേരെയുള്ള ഹൂഥികളുടെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും സമാധാനം തകര്‍ക്കുന്ന ഇത്തരത്തിലുള്ള നടപടി സ്വീകാര്യമല്ലെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഫ്രാന്‍സ്, ഗ്രീസ്, യുകെ തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.
'ഭീകരാക്രമണ'ത്തോടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോടും പ്രതികരിക്കാന്‍ യുഎഇക്ക് എല്ലാ അവകാശവുമുണ്ടെന്ന് വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം ലംഘിച്ച് ഹൂഥികള്‍ നടത്തിയത് ക്രൂരമായ ആക്രമണമാണെന്ന് യുഎഇ പ്രതികരിച്ചിരുന്നു.
2019ല്‍ യമനിലെ സൈനിക സാന്നിധ്യം യുഎഇ ഗണ്യമായി കുറച്ചിരുന്നുവെങ്കിലും സായുധപരിശീലനം നല്‍കിയ യമന്‍ സേനയിലൂടെ അധികാരം നിലനിര്‍ത്തുന്നത് തുടരുകയാണ്. നേരത്തെ യമന്‍ തീരത്ത് നിന്ന് യുഎഇ പതാക ഘടിപ്പിച്ച കപ്പല്‍ ഹൂതികള്‍ പിടിച്ചെടുത്തിരുന്നു. കപ്പലില്‍ സൈനിക ഉപകരണങ്ങള്‍ ഉണ്ടെന്ന് കാണിക്കുന്ന ദൃശ്യങ്ങളും ഹൂഥികള്‍ പുറത്തുവിട്ടിരുന്നു. അത് സിവിലിയന്‍ ചരക്ക് കപ്പലാണെന്നും ഉടന്‍ വിട്ടയയ്ക്കണമെന്നുമുള്ള യുഎഇയുടെ ആവശ്യം ഹൂഥികള്‍ തള്ളിയിരുന്നു.
RELATED STORIES
മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കാന്‍ ശ്രമം
17 Nov 2024 1:22 AM GMTപ്രശസ്ത സരോദ് വിദ്വാന് ആശിഷ് ഖാന് അന്തരിച്ചു
17 Nov 2024 1:06 AM GMTബിഗ്ബോസ് താരം എംഡിഎംഎയുമായി പിടിയില്‍
17 Nov 2024 12:57 AM GMTപോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ''കുറുവ സംഘാംഗം'' വീണ്ടും...
17 Nov 2024 12:50 AM GMTഎസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMTലെബനാനില്‍ ചോരതുപ്പി ഇസ്രായേലിന്റെ ഗോലാനികള്‍
16 Nov 2024 5:17 PM GMT