World

യമനില്‍ അമേരിക്കയുടെ വ്യോമാക്രമണം; 68 പേര്‍ കൊല്ലപ്പെട്ടു

യമനില്‍ അമേരിക്കയുടെ വ്യോമാക്രമണം; 68 പേര്‍ കൊല്ലപ്പെട്ടു
X

സന: യമനില്‍ അമേരിക്കയുടെ വ്യോമാക്രമണം. 68 പേര്‍ കൊല്ലപ്പെട്ടു. ആഫ്രിക്കന്‍ കുടിയേറ്റക്കാരാണ് കൊല്ലപ്പെട്ടത്. 47 പേര്‍ക്ക് പരിക്കേറ്റതായി വിവരം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സാദാ പ്രവിശ്യയിലെ തടങ്കല്‍ കേന്ദ്രത്തിന് നേരെ ആയിരുന്നു ആക്രമണം. ആക്രമണത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

സൗദി അറേബ്യയില്‍ ജോലി കണ്ടെത്തുന്നതിനായി യമനിലൂടെ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആഫ്രിക്കന്‍ കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തത്. ഏകദേശം 100 പേരെയാണ് സാദാ പ്രവിശ്യയിലെ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അതേസമയം വിമതരെ ലക്ഷ്യമിട്ടുള്ള ''ഓപ്പറേഷന്‍ റഫ്റൈഡറി''ല്‍ നൂറുകണക്കിന് ഹൂത്തി നേതാക്കളെ വധിച്ചതായി യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.





Next Story

RELATED STORIES

Share it