World

യമനിലെ അറബ് സഖ്യസേനാ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് യുഎന്‍

100 ഓളം പേര്‍ കൊല്ലപ്പെട്ട ആക്രണത്തെ യുഎന്‍ മേധാവി അന്തോണിയോ ഗുത്തേറഷ് അപലപിക്കുകയും ചെയ്തു.

യമനിലെ അറബ് സഖ്യസേനാ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് യുഎന്‍
X

ന്യൂയോര്‍ക്ക്: സഅദ നഗരത്തില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യുഎന്‍. 100 ഓളം പേര്‍ കൊല്ലപ്പെട്ട ആക്രണത്തെ യുഎന്‍ മേധാവി അന്തോണിയോ ഗുത്തേറഷ് അപലപിക്കുകയും ചെയ്തു.

'ഉത്തരവാദിത്തം ഉറപ്പാക്കാന്‍ ഈ സംഭവങ്ങളില്‍ വേഗത്തിലുള്ളതും ഫലപ്രദവും സുതാര്യവുമായ അന്വേഷണങ്ങള്‍ നടത്തണമെന്ന് സെക്രട്ടറി ജനറല്‍ ആവശ്യപ്പെടുന്നു' -ഗുത്തേറഷിന്റെ വക്താവ് സ്‌റ്റെഫാന്‍ ദുജാറിക് പറഞ്ഞു.

സഅദ നഗരത്തില്‍ കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്ന തടങ്കല്‍ കേന്ദ്രത്തിന് നേരെയാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നതായി യെമനിലെ റെഡ് ക്രോസ് വക്താവ് ബഷീര്‍ ഉമര്‍ പറഞ്ഞു. റെഡ് ക്രോസ് കണക്കനുസരിച്ച് നൂറിലധികം ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


Next Story

RELATED STORIES

Share it