World

സാകിര്‍ നായികിന്റെ 16.40 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

സാക്കിര്‍ നായിക് കുറച്ചുകാലമായി മലേസ്യയിലാണു കഴിയുന്നത്

സാകിര്‍ നായികിന്റെ 16.40 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
X

ന്യൂഡല്‍ഹി: പ്രമുഖ ഇസ്‌ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിന്റെ 16.40 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്( ഇഡി) കണ്ടുകെട്ടി. സാകിര്‍ നായികിന്റെ പൂനെയിലും മുംബൈയിലുമുള്ള സ്വത്താണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടിയെന്നു ഇഡി അധികൃതര്‍ പറഞ്ഞു. ഇത് മൂന്നാം തവണയാണ് സാകിര്‍ നായികിന്റെ സ്വത്ത് ഇഡി പിടിച്ചെടുക്കുന്നത്. ഇതോടെ സാകിര്‍ നായികിന്റെ 50.49 കോടി രൂപയുടെ സ്വത്താണ് ആകെ ഇഡി പിടിച്ചെടുത്തത്. സാകിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ അക്രമങ്ങള്‍ക്കു പ്രേരിപ്പിച്ചെന്നു ബംഗ്ലദേശിലെ ധക്കയില്‍ 2016 ജൂലൈയില്‍ സ്‌ഫോടനം നടത്തിയവര്‍ സമ്മതിച്ചെന്നു പറഞ്ഞാണ് യുഎപിഎ പ്രകാരം കേസെടുത്തത്. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നു അന്നുതന്നെ വ്യക്തമായിരുന്നു. ഇതിനിടെ, 2016 ജൂലൈയില്‍ ഇന്ത്യ വിട്ട നായിക്കിനെതിരേ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെയുള്ള നിരവധി കേസുകള്‍ എന്‍ഐഎ ചുമത്തുകയായിരുന്നു. സാക്കിര്‍ നായിക്കിനു കീഴിലുള്ള ഇസ്്‌ലാമിക റിസര്‍ച്ച ഫൗണ്ടേഷന്‍ നിരോധിക്കുകയും ചെയ്തിരുന്നു. സാക്കിര്‍ നായിക് കുറച്ചുകാലമായി മലേസ്യയിലാണു കഴിയുന്നത്.



Next Story

RELATED STORIES

Share it