Flash News

ബിജെപി ജനങ്ങള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കിയത് അധികാരത്തിലെത്തില്ലെന്ന് കരുതിയാണെന്ന് നിതിന്‍ ഗഡ്കരി; മുതിര്‍ന്ന നേതാവിന്റെ വെളിപ്പെടുത്തലില്‍ അമ്പരന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍

ബിജെപി ജനങ്ങള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കിയത് അധികാരത്തിലെത്തില്ലെന്ന് കരുതിയാണെന്ന് നിതിന്‍ ഗഡ്കരി; മുതിര്‍ന്ന നേതാവിന്റെ വെളിപ്പെടുത്തലില്‍ അമ്പരന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍
X


മുംബൈ: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തലില്‍ അമ്പരന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍. ഒരു ടെലിവിഷന്‍ ഷോയിലാണ് പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന വെളിപ്പെടുത്തല്‍ ഗഡ്്കരി നടത്തിയത്.

ഞങ്ങള്‍ എന്തായാലും അധികാരത്തിലെത്തില്ലെന്ന് നല്ല ഉറപ്പുണ്ടായിരുന്നു. അതു കൊണ്ട് തന്നെ എത്ര വലിയ വാഗ്ദാനം വേണമെങ്കിലും ജനങ്ങള്‍ക്ക് നല്‍കിക്കോ എന്നായിരുന്നു പാര്‍ട്ടി നല്‍കിയ ഉപദേശം-ഗഡ്കരി ഷോയില്‍ വെളിപ്പെടുത്തി. ഇപ്പോള്‍ ഞങ്ങള്‍ അധികാരത്തിലാണ്. ജനങ്ങള്‍ ഇപ്പോള്‍ പഴയ വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിക്കുമ്പോള്‍, ഞങ്ങള്‍ അതൊക്കെ ചിരിച്ചു തള്ളി മുന്നോട്ടു പോവുകയാണ്.

ഏതാനും ദിവസം മുമ്പാണ് ഒരു മറാത്തി ചാനല്‍ ഈ വെളിപ്പെടുത്തല്‍ സംപ്രേക്ഷണം ചെയ്തത്. യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളിലാണ് ബിജെപി തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന സൂചനയാണ് ഷോയില്‍ ഗഡ്്കരി നല്‍കുന്നത്.

ബിജെപി അധികാരത്തിലെത്തിയത് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണെന്ന് ഗഡ്്കരിയുടെ വെളിപ്പെടുത്തല്‍ തെളിയിക്കുന്നതായി ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് കോണ്‍ഗ്രസ് പ്രതികരിച്ചു.

കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തെ ജനങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 15 ലക്ഷം രൂപ വീതം നല്‍കുമെന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ബിജെപി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it