Flash News

ഗോവയില്‍ മുഖ്യമന്ത്രി സ്ഥാനം ഏതെങ്കിലും മന്ത്രിമാര്‍ക്ക് കൈമാറണമെന്ന് ആവശ്യം

ഗോവയില്‍ മുഖ്യമന്ത്രി സ്ഥാനം ഏതെങ്കിലും മന്ത്രിമാര്‍ക്ക് കൈമാറണമെന്ന് ആവശ്യം
X
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനം ഏതെങ്കിലും മന്ത്രിമാര്‍ക്ക് കൈമാറണമെന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എംജിപി). രോഗബാധിതനായ പരീക്കര്‍ സുഖം പ്രാപിക്കുന്നത് വരെ മുഖ്യമന്ത്രി സ്ഥാനം ഏതെങ്കിലും മുതിര്‍ന്ന മന്ത്രിമാര്‍ക്ക് കൈമാറണമെന്നാണ് ബിജെപി സഖ്യകക്ഷി കൂടിയായ എംജിപി ഇന്നലെ ആവശ്യപ്പെട്ടത്.



പരീക്കര്‍ രോഗബാധിതനായതു മൂലം സംസ്ഥാനത്ത് മുഖ്യമന്ത്രി ഇല്ലാത്ത സ്ഥിതിയാണുള്ളതെന്ന് എംജിപി അധ്യക്ഷന്‍ ദീപക് ദവാലികര്‍ പറഞ്ഞു. ദീര്‍ഘകാലമായുള്ള പരീക്കറുടെ അഭാവം സംസ്ഥാനത്തെ ഭരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതില്‍ ജനങ്ങള്‍ക്കു പരാതിയുമുണ്ട്. സര്‍ക്കാരിനെതിരേ നിരന്തരം പരാതിയുമായെത്തുന്ന ജനങ്ങളെ ഞങ്ങള്‍ അനുനയിപ്പിക്കുകയാണ്. എന്നാല്‍ ഈ ്അനുനയിപ്പിക്കല്‍ അധികകാലം തുടരനാവില്ല. ഇത് തുടര്‍ന്നു പോവുന്നതില്‍ അര്‍ഥമില്ല. ജനങ്ങളുടെ ക്ഷമ നശിക്കാന്‍ കാത്തിരിക്കരുത്. നിലവിലെ പ്രതിസന്ധിക്ക് ഉടനടി പരിഹാരമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. അതിനാല്‍ ഏതെങ്കിലും മുതിര്‍ന്ന മന്ത്രിമാര്‍ക്ക് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം കൈമാറാന്‍ തയ്യാറാവണം- ദവാലി ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ സ്ഥാനം കൈമാറാന്‍ പരീക്കര്‍ തയ്യാറാവുന്നില്ലെങ്കില്‍ പാര്‍ട്ടിക്ക് പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുമെന്നും ദവാലി താക്കീത് നല്‍കി. മാസങ്ങളായി ചികില്‍സയിലുള്ള 62കാരനായ പരീക്കര്‍, എയിംസിലെ ചികില്‍സക്കു ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനം മാറുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന ബിജെപി അധ്യക്ഷന്‍ വിനയ് ടെണ്ടുല്‍കറുടെ പ്രസ്താവനക്കു പിന്നാലെയാണ് എംജിപിയുടെ പ്രതികരണം.
Next Story

RELATED STORIES

Share it