- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷാര്‍ജയില്‍ 1.6 ബില്യന്‍ ദിര്‍ഹം ചെലവില്‍ 1,699 ഭവന യൂണിറ്റുകള്‍
ഷാര്‍ജ എമിറേറ്റിലെ മുന്‍നിര റിയല്‍ എസ്‌റ്റേറ്റ് വികസന കമ്പനിയായ അലിഫ് ഗ്രൂപ്പിന്റെ അല്‍ മംഷ ഫഌഗ്ഷിപ് പ്രൊജക്ടിലുള്‍പ്പെട്ട 'അല്‍മംഷ സീറ' പദ്ധതിക്ക് ഷാര്‍ജ റിസര്‍ച്ച് ആന്റ് ടെക്‌നോളജി ഇന്നൊവേഷന്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ തുടക്കം കുറിച്ചു.
ഷാര്‍ജ: ഷാര്‍ജ എമിറേറ്റിലെ മുന്‍നിര റിയല്‍ എസ്‌റ്റേറ്റ് വികസന കമ്പനിയായ അലിഫ് ഗ്രൂപ്പിന്റെ അല്‍ മംഷ ഫഌഗ്ഷിപ് പ്രൊജക്ടിലുള്‍പ്പെട്ട 'അല്‍മംഷ സീറ' പദ്ധതിക്ക് ഷാര്‍ജ റിസര്‍ച്ച് ആന്റ് ടെക്‌നോളജി ഇന്നൊവേഷന്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ തുടക്കം കുറിച്ചു.
ഷാര്‍ജയുടെ സമ്പന്നമായ ചരിത്രം, സംസ്‌കാരം, വിദ്യാഭ്യാസം, നഗരവത്കരണം എന്നിവ ഉള്‍ക്കൊണ്ട് ആധുനിക ജീവിത ശൈലികള്‍ സ്വാംശീകരിച്ച് സമൂഹത്തിനും ചെറുകിട കച്ചവടക്കാര്‍ക്കും സൗകര്യപ്പെടുന്ന ഒരു സമുച്ചയം നിര്‍മിക്കാനുള്ള ഗ്രൂപ്പിന്റെ സ്ഥാപകന്‍ മര്‍ഹൂം ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ കാഴ്ചപ്പാട് ഉള്‍ച്ചേര്‍ന്നതാണ് ഈ പദ്ധതിയെന്ന് അലിഫ് ഗ്രൂപ് സിഇഒ ഈസാ അതായ പറഞ്ഞു.
''ആധുനിക ജീവിത ശൈലികളും ഉന്നതമായ നിലവാരവും അടങ്ങിയ സവിശേഷ പദ്ധതിയാണ് അല്‍മംഷ സീറ. കോവിഡ് 19 ലോകത്തിന് മാറ്റം കൊണ്ടുവന്നുവെന്നതും പെരുമാറ്റത്തിലും ജീവിത ലൈികളിലും അത് പരിവര്‍ത്തനം സൃഷ്ടിച്ചുവെന്നതും അലിഫ് ഗ്രൂപ്പിന് ബോധ്യമുള്ള കാര്യമാണ്. ഒരു ബ്രാന്റ് എന്ന നിലയില്‍ ഈ മാറ്റങ്ങളെ ഞങ്ങള്‍ മനസ്സിലാക്കുന്നു. അതിനായി സ്ഥിരമായി വിപണിയെ വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് ഷാര്‍ജയിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടക്കുന്നത്'' അദ്ദേഹം പറഞ്ഞു.
ഷാര്‍ജയിലെ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളിലെ ഏറ്റവും വിലപ്പെട്ടതാണ് അല്‍മംഷ സീറ എന്ന് ഉറപ്പിച്ചു പറായാനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പുതിയ റിയല്‍ എസ്‌റ്റേറ്റ് വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റി, നിലവിലെ അസാധാരണ ശേഷികളും സൗകര്യങ്ങളും പരിചയപ്പെടുത്തുന്ന, ഷാര്‍ജ പോലെ മോഡേണ്‍ ആയ ഒരു നഗരത്തിന്റെ സവിശേഷത ഉള്‍ക്കൊള്ളുന്ന പ്രൊജക്ട് കൂടിയാണിത്. 1.6 ബില്യന്‍ ദിര്‍ഹമിലാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. മൂന്നു റെസിഡെന്‍ഷ്യല്‍ കോംപഌ്‌സുകളാണ് ഇതിലടങ്ങിയിട്ടുള്ളത്. സ്റ്റുഡിയോക്ക് പുറമെ, 1,2, 3 ബെഡ്‌റൂം അപാര്‍ട്ട്‌മെന്റുകളടക്കം 11 ബില്‍ഡിംഗുകളിലായി 1,699 യൂണിറ്റുകളാണ് ആകെയുള്ളത്. ഉന്നത രാജ്യാന്തര നിലവാരത്തില്‍ ഏറ്റവും മികച്ച നൂതന സൗകര്യങ്ങളാണ് ഈ യൂണിറ്റുകളിലുള്ളത്. 2024 അവസാന പാദത്തോടെ പ്രൊജക്ട് പൂര്‍ത്തീകരിക്കും. സ്വിമ്മിംഗ് പൂളുകള്‍, ഫുട്‌ബോള്‍ക്രിക്കറ്റ് പിച്ചുകള്‍, ബാസ്‌കറ്റ് ബോള്‍വോളിബോള്‍ടെന്നിസ് കോര്‍ട്ടുകള്‍, തുറസ്സായ ഹരിത ഇടങ്ങള്‍, റീടെയില്‍ സ്‌റ്റോറുകള്‍, കുട്ടികളുടെ ഏരിയകള്‍, ഉല്ലാസ സൗകര്യങ്ങള്‍, ഈവന്റുകള്‍ഷോകള്‍എക്‌സിബിഷനുകള്‍ എന്നിവക്കുള്ള സ്ഥലങ്ങള്‍ തുടങ്ങിയവ ഈ പ്രൊജക്ടിലടങ്ങുന്നു. രാജ്യത്തെ വിവിധ ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരണമുള്ളതിനാല്‍, സൗകര്യപ്രദമായ വിധത്തിലുള്ള വായ്പാഅനുബന്ധ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി ഗുണകരമായ വിലയില്‍ യൂണിറ്റുകള്‍ സ്വന്തമാക്കാന്‍ ഉത്തമ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല് ഓഫിസര്
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്...
14 Nov 2024 3:34 PM GMTവാഴക്കാലയില് ഇന്റര്നാഷനല് ജിമ്മില് തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില് ചര്ച്ചാ സംഗമം...
12 Nov 2024 5:28 AM GMT