Pravasi

പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രവാസികളും രംഗത്തിറങ്ങണം : ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ്

പ്രവാസലോകത്ത് യോജിച്ചുള്ള പ്രതിഷേധങ്ങള്‍ക്കും ബോധവല്‍കരണ പരിപാടികള്‍ക്കും ഇന്തൃന്‍ സോഷൃല്‍ ഫോറം നേതൃത്വം നല്‍കുമെന്നും സ്‌റ്റേറ്റ് കമ്മിറ്റി അറിയിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രവാസികളും രംഗത്തിറങ്ങണം : ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ്
X

കുവൈത്ത്: രാജ്യത്തെ പൗരന്മാരെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് പീഡിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രവാസികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേരളാ സ്‌റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന എല്ലാ മൂല്യങ്ങളും അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്ത ഈ ബില്ലിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്.

വിവിധ രീതിയില്‍ ഉള്ള അക്രമങ്ങള്‍ക്ക് വിധേയരായി കൊണ്ടിരിക്കുന്ന രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഭരണകൂടം നേരിട്ട് നടത്തുന്ന അക്രമമാണിത്. തീര്‍ത്തും വര്‍ഗീയ താല്‍പര്യമുള്ള ഈ ബില്ലിനെതിരേ മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒന്നിച്ച് അണിനിരക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

വര്‍ഗ്ഗീയ ധ്രുവീകരണം സാധ്യമാക്കി മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിക്കാനുള്ള ഫാഷിസ്റ്റുകളുടെ തന്ത്രത്തിന്റെ ഭാഗമാണിത്. ഇതിനെതിരേ പ്രവാസലോകത്ത് യോജിച്ചുള്ള പ്രതിഷേധങ്ങള്‍ക്കും ബോധവല്‍കരണ പരിപാടികള്‍ക്കും ഇന്തൃന്‍ സോഷൃല്‍ ഫോറം നേതൃത്വം നല്‍കുമെന്നും സ്‌റ്റേറ്റ് കമ്മിറ്റി അറിയിച്ചു.


Next Story

RELATED STORIES

Share it