- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീരേന്ദ്രകുമാറിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ബഹുമുഖ പ്രതിഭയെ: ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ യുഎഇ
കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മുഖേനെ ഒരുക്കിയ അനുശോചന പരിപാടിയില്‍ കോ ഓര്‍ഡിനേറ്റര്‍ നിഷ് മേലാറ്റൂര്‍ മോഡറേറ്ററായി.

ദുബായ്: എംപി വീരേന്ദ്രകുമാറിനെ വിയോഗം മൂലം നഷ്ടമായത് മനുഷ്യസ്‌നേഹിയായ രാഷ്ട്രീയ നേതാവിനെയും ആര്‍ദ്രത നിറഞ്ഞ എഴുത്തുകാരനെയും പകരം വെക്കാനാവാത്ത പ്രഭാഷകനെയുമാണെന്ന് യുഎഇയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ അഭിപ്രായപ്പെട്ടു.
മതേതര ചിന്തകളുടെയും പരിസ്ഥിതി സൗഹാര്‍ദത്തിന്റെയും വിത്തുകള്‍ കേരളത്തിന്റെ പൊതുമണ്ഡലങ്ങളില്‍ വിതറിയ രചനകളും പ്രഭാഷണങ്ങളും മതി വീരേന്ദ്രകുമാറിനെ എക്കാലത്തേക്കും ഓര്‍മയില്‍ സൂക്ഷിക്കുവാന്‍ എന്നും അനുശോചന സംഗമം അഭിപ്രായപ്പെട്ടു.
കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മുഖേനെ ഒരുക്കിയ അനുശോചന പരിപാടിയില്‍ കോ ഓര്‍ഡിനേറ്റര്‍ നിഷ് മേലാറ്റൂര്‍ മോഡറേറ്ററായി.
മാതൃഭൂമി മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് പി പി ശശീന്ദ്രന്‍, റേഡിയോ ഏഷ്യാ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍, മീഡിയവണ്‍ മിഡില്‍ ഈസ്റ്റ് വാര്‍ത്താ വിഭാഗം മേധാവി എംസിഎ നാസര്‍, സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഭാസ്‌കര്‍ രാജ്, ജയ്ഹിന്ദ് ടി വി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാര്‍, മനോരമ യുഎഇ ബ്യൂറോ ചീഫ് രാജു മാത്യൂ, ഗള്‍ഫ് മാധ്യമം യുഎഇ ബ്യൂറോ ചീഫ് സവാദ് റഹ്മാന്‍, മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി, മനോരമ ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ജോമി അലക്‌സാണ്ടര്‍, മനോരമ ഓണ്‍ലൈന്‍ കറസ്‌പോണ്ടന്റ് സാദിഖ് കാവില്‍, ഹിറ്റ് എഫ്.എം സീനിയര്‍ ജേര്‍ണലിസ്റ്റ് ഫസ്‌ലു, ഗോള്‍ഡ് എഫ്.എം. ന്യൂസ് എഡിറ്റര്‍ റോയ് റാഫേല്‍ എന്നിവര്‍ സംസാരിച്ചു.
ഏഷ്യാനെറ്റ് വിഷ്വല്‍ ജേര്‍ണലിസ്റ്റ് സുജിത് സുന്ദരേശന്‍, മീഡിയാ വണ്‍ ചീഫ് ബ്രോഡ്കാസ്റ്റിങ് ജേര്‍ണലിസ്റ്റ് ഷിനോജ് ഷംസുദ്ദീന്‍, 24 ന്യൂസ് സീനിയര്‍ കറസ്‌പോണ്ടന്റ് ഐശ്വര്യ, അമൃത ടിവി വിഷ്വല്‍ ജേര്‍ണലിസ്റ്റ് ജെറിന്‍ ജേക്കബ് പടമാടന്‍, റേഡിയോ ഏഷ്യ വാര്‍ത്താ അവതാരകന്‍ അനൂപ് കീച്ചേരി എന്നിവര്‍ സംബന്ധിച്ചു. കോ ഓര്‍ഡിനേറ്റര്‍ യുസുഫ് അലി സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ പ്രമദ് ബി കുട്ടി നന്ദിയും പറഞ്ഞു.
RELATED STORIES
നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയില്; ആറു പേര്ക്ക് രോഗ ലക്ഷണം
9 May 2025 7:14 AM GMTകേരളപോലിസിലെ ശ്വാനസേനാംഗം മാളുവിന് ഔദ്യോഗിക യാത്രയയപ്പ്
9 May 2025 6:32 AM GMTസ്വര്ണവിലയില് നേരിയ വര്ധന
9 May 2025 4:50 AM GMTകശ്മീരിലെ മലയാളികള്ക്കായി കണ്ട്രോള് റൂം
9 May 2025 4:16 AM GMTവിമാനയാത്രികര് 3 മണിക്കൂര് മുന്പ് എത്തണം
9 May 2025 3:40 AM GMTമെയ് 10ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഹാജിമാരുടെ ലഗേജിന് നിയന്ത്രണം
8 May 2025 5:07 PM GMT