Pravasi

കൊവിഡ് 19: പ്രവാസികള്‍ക്ക് ടെലി കൗണ്‍സിലിങുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം

തൊഴില്‍ പ്രതിസന്ധി മൂലം ലേബര്‍ ക്യാംപുകളിലും താമസ സ്ഥലങ്ങളിലും ഒറ്റപ്പെട്ട പ്രവാസികള്‍ക്ക് കഴിഞ്ഞ ദിവസം ഭക്ഷണ കിറ്റ് വിതരണം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൗണ്‍സിലിങ് നല്‍കാന്‍ തീരുമാനിച്ചത്.

കൊവിഡ് 19: പ്രവാസികള്‍ക്ക് ടെലി കൗണ്‍സിലിങുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

മനാമ: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആശങ്കയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ കമ്മിറ്റി. തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയും ഒറ്റപെട്ടെന്ന തോന്നലുകളിലും കഴിച്ചു കൂട്ടുന്ന മലയാളികളായ പ്രവാസികള്‍ക്ക് ടെലി കൗണ്‍സിലിങ് നല്‍കുവാന്‍ തീരുമാനിച്ചു.


തൊഴില്‍ പ്രതിസന്ധി മൂലം ലേബര്‍ ക്യാംപുകളിലും താമസ സ്ഥലങ്ങളിലും ഒറ്റപ്പെട്ട പ്രവാസികള്‍ക്ക് കഴിഞ്ഞ ദിവസം ഭക്ഷണ കിറ്റ് വിതരണം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൗണ്‍സിലിങ് നല്‍കാന്‍ തീരുമാനിച്ചത്. സ്വന്തം നാട്ടില്‍ നിന്ന് മാറി ബന്ധുക്കളോ സുഹൃത്തുക്കളോ കൂടെയില്ലാതെ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ് നിരവധി പ്രവാസികള്‍ കഴിയുന്നത്. മാനസിക പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് സ്വാന്തനമേകാനാണ് ടെലി കൗണ്‍സിലിങ്ങിലൂടെ ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു.

ഇതിനായി കൗണ്‍സിലിങ് രംഗത്ത് പരിചയ സമ്പന്നരായ മൂന്ന് അംഗങ്ങളുള്ള സമിതിയെ രൂപീകരിച്ചതായി സോഷ്യല്‍ ഫോറം പ്രസിഡന്റ് ജവാദ് പാഷ, സെക്രട്ടറി യുസുഫ് അലി എന്നിവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it