Pravasi

പ്രവാസികളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

നാട്ടില്‍ പോകാന്‍ തയ്യാറുള്ള പ്രവാസികളെ നാട്ടിലേക്ക് കൊണ്ടു പോകാന്‍ ചുരുങ്ങിയ ചെലവില്‍ വിമാന സര്‍വീസുകള്‍ ഒരുക്കുകയും, നാട്ടിലേക്ക് വരുന്ന പ്രവാസികളെ സര്‍ക്കാര്‍ സംവിധാനത്തില്‍ തന്നെ പ്രത്യേകമായ സുരക്ഷാ സ്ഥലങ്ങളില്‍ താമസിപ്പിക്കാനുള്ള സൗകര്യവും ഉണ്ടാക്കണം.

പ്രവാസികളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ദമ്മാം: കൊറോണ വൈറസ് ഒരു ആഗോള ഭീതിയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ സൗദിയിലുള്ള ഇന്ത്യന്‍ പ്രവാസികളുടെ ആശങ്കകളകറ്റാന്‍ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തു നിന്നും സത്വര ഇടപെടല്‍ ഉണ്ടാകാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ഏതാനും ദിവസം മുമ്പ് സൗദി ആരോഗ്യ മന്ത്രിയുടെ പ്രസ്താവന സൗദിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. കൊറോണ വൈറസ് ബാധിതരില്‍ പ്രവാസികളുടെ എണ്ണം കൂടുന്നതും വിവിധ പ്രവിശ്യകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതും പ്രവാസികള്‍ക്കിടയില്‍ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

സൗദി ഭരണകൂടവും ആരോഗ്യ മന്ത്രലയവും മെച്ചപ്പെട്ട സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെങ്കിലും സൗദിയില്‍ വരുംദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ പ്രവാസികളുടെ ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ നയതന്ത്രപരമായാ അടിയന്തര ഇടപെടല്‍ ഉണ്ടാകണം. പ്രവാസികള്‍ ഒന്നിച്ചു താമസിക്കുന്ന റൂമുകളില്‍ സൗകര്യങ്ങള്‍ പൊതുവെ

കുറവായതിനാലും, നിലവിലെ സാഹചര്യം കൂടുതല്‍ മോശമാകുകയുമാണെങ്കില്‍ എംബസിയും ഇന്ത്യാ ഗവണ്‍മെന്റും ഇടപെട്ട് രോഗനിയന്ത്രണത്തിന്റെ ഭാഗമായി ക്വാറന്റൈന്‍ സംവിധാനം ഉറപ്പു വരുത്താനുള്ള മുന്‍കരുതലുകള്‍ ഉടനെ ഉണ്ടാക്കേണ്ടതുണ്ട്. കൂടാതെ

നാട്ടില്‍ പോകാന്‍ തയ്യാറുള്ള പ്രവാസികളെ നാട്ടിലേക്ക് കൊണ്ടു പോകാന്‍ ചുരുങ്ങിയ ചെലവില്‍ വിമാന സര്‍വീസുകള്‍ ഒരുക്കുകയും, നാട്ടിലേക്ക് വരുന്ന പ്രവാസികളെ സര്‍ക്കാര്‍ സംവിധാനത്തില്‍ തന്നെ പ്രത്യേകമായ സുരക്ഷാ സ്ഥലങ്ങളില്‍ താമസിപ്പിക്കാനുള്ള സൗകര്യവും ഉണ്ടാക്കണം.

സൗദിയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളും പൂര്‍ണമായും ലോക്ക് ഡൗണ്‍ ആയതോടെ പല സ്ഥാപനങ്ങളും കമ്പനികളും പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജോലി നഷ്ടപ്പെടുകയോ ശമ്പളം വെട്ടിക്കുറയ്ക്കപ്പെടുകയൊ ചെയ്യപ്പെട്ട പ്രവാസികളുടെ എണ്ണം കുറവല്ല. ഇത്തരം പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനും സര്‍ക്കാരിന്റെ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്. ജോലി നഷ്ടപ്പെട്ടതിനാലും സാമ്പത്തികപ്രയാസം കാരണത്താലും ആഹാരത്തിനു പ്രയാസമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആവശ്യമായ ദുരിതാശ്വാസം എത്തിക്കുന്നതിന് എംബസിയുടെ ഭാഗത്തുനിന്നും ഗൗരവമായ ശ്രദ്ധ ഉണ്ടാകണം. ഇതിനായി സൗദി അധികാരികളുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറുള്ളവര്‍ക്ക് അതിനുവേണ്ട അനുമതിപത്രം സംഘടിപ്പിച്ച് നല്‍കണമെന്നും

ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് വസിം റബ്ബാനി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പുത്തൂര്‍, നമീര്‍ ചെറുവാടി എന്നിവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it