Pravasi

കൊവിഡ് 19: പ്രത്യേക തൊഴില്‍ കരാറുണ്ടാക്കാമെന്ന് സൗദി

അവകാശപ്പെട്ട വാര്‍ഷിക അവധിയില്‍ നിന്ന് തൊഴിലാളിക്ക് ആവശ്യമെങ്കില്‍ അവധി അനുവദിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് 19: പ്രത്യേക തൊഴില്‍ കരാറുണ്ടാക്കാമെന്ന് സൗദി
X

ദമ്മാം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലും മറ്റും സര്‍ക്കാന്‍ കൈ കൊള്ളുന്ന നടപടികളുടെ ഭാഗമായി തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ പ്രത്യേക തൊഴില്‍ കരാറുണ്ടാക്കാമെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. കര്‍ഫ്യൂ നിയമങ്ങളുടെ പശ്ചാതലത്തില്‍ തൊഴില്‍ സമയം നഷ്ടമാവുന്നതിനാല്‍ തൊഴില്‍ ഉടമകള്‍ക്ക് നഷ്ടങ്ങളും പ്രതിസന്ധിയും പരിഹരിക്കുന്നതിന്നാണ് പുതിയ നടപടി.

ഇതനുസരിച്ച് അടുത്ത ആറുമാസത്തേക്ക് തൊഴില്‍ സമയത്തിന്‍െ കുറവ് കണക്കിലെടുത്ത് വേതനം കുറച്ച് കൊണ്ട് പ്രത്യേക തൊഴില്‍ കരാറുണ്ടാക്കാവുന്നതാണ്.

അവകാശപ്പെട്ട വാര്‍ഷിക അവധിയില്‍ നിന്ന് തൊഴിലാളിക്ക് ആവശ്യമെങ്കില്‍ അവധി അനുവദിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ അസാധാരണ അവധി നല്‍കാനും തൊഴിലുടമക്കു സാധ്യമാവും.

അതേസമയം, തൊഴിലാളിയെ പിരിച്ചു വിടാന്‍ പാടുള്ളതുമല്ല. തൊഴിലാളിയെ പിരിച്ചു വിടുന്ന പക്ഷം അവരുടെ അവകാശങ്ങള്‍ വക വെച്ചു നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്.

Next Story

RELATED STORIES

Share it