Gulf

കവളപ്പാറ ദുരിതാശ്വാസ ക്യാംപില്‍ പോപ്പി ജിദ്ദയുടെ തിരുവോണം

പോപ്പി ജിദ്ദയുടെ സഹകരണത്തോടെ പോത്തുകല്ല് ഫ്രണ്ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ക്യാംപിലെ കുട്ടികള്‍ക്ക് മാനസിക പിരിമുറുക്കം കുറയ്ക്കാനുതകുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

കവളപ്പാറ ദുരിതാശ്വാസ ക്യാംപില്‍ പോപ്പി ജിദ്ദയുടെ തിരുവോണം
X

ജിദ്ദ: ഉരുള്‍പൊട്ടലില്‍ ഉറ്റവരും വീടും നഷ്ടപെട്ട 150 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പോത്തുകല്ല് ദുരിതാശ്വാസ ക്യാംപില്‍ വേദനകള്‍ക്കും പ്രയാസങ്ങള്‍ക്കുമിടയില്‍ ആഘോഷങ്ങളില്ലാതെ തിരുവോണം കൊണ്ടാടി.

പോപ്പി ജിദ്ദയുടെ സഹകരണത്തോടെ പോത്തുകല്ല് ഫ്രണ്ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ക്യാംപിലെ കുട്ടികള്‍ക്ക് മാനസിക പിരിമുറുക്കം കുറയ്ക്കാനുതകുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടികള്‍ക്ക് ഫ്രണ്ട്‌സ് ക്ലബ് ഭാരവാഹികളും നാട്ടിലെ വിവിധ സന്നദ്ധ സംഘടനകളും നേതൃത്വം നല്‍കി. തുടര്‍ന്ന് മുഴുവന്‍ ക്യാംപ് അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ഓണസദ്യയും നല്‍കി.

പ്രളയ സമയത്ത് പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്നദ്ധ സേവനം നടത്തിയ സുമനസ്സുകളെ പൊന്നാടയും പാരിതോഷികവും നല്‍കി ആദരിച്ചു. ആദരവുകള്‍ പോപ്പി ജിദ്ദാ വര്‍ക്കിങ് പ്രസിഡണ്ട് നിഷാദ് പനങ്കയം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജയകൃഷ്ണന്‍, അസ്ഹര്‍, നജീബ് (പോപ്പി സൂപ്പര്‍ മാര്‍ക്കറ്റ്) അപ്പൂസ്, തുടങ്ങിയവര്‍ നല്‍കി.

ഫ്രണ്ട്‌സ് ക്ലബ് പ്രസിഡണ്ട് കലന്തര്‍ നാണിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ പോലിസ് സ്ബ് ഇന്‍സ്‌പെക്ടര്‍ അബ്ബാസ് നല്‍കി. പരിപാടിയില്‍ സുലൈമാന്‍ ഹാജി (പഞ്ചായത്ത് മെമ്പര്‍), സാദിക്ക് ആക്കപ്പറമ്പല്‍ (മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്), ഫാദര്‍ യോഹന്നാന്‍ (ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍), റെജി ഫിലിപ് (സിഎച്ച്എസ് ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍), ദിലീപ് സ്രാമ്പിക്കല്‍ (പൂമരച്ചോട്), പാറമ്മല്‍ റഷീദ് മാനു (സാന്ത്വനം ട്രസ്റ്റ്), ഇബ്രാഹിം (വെല്‍ഫെയര്‍) ആശംസകള്‍ അറിയിച്ചു.

പരിപാടികള്‍ക്ക് റനീസ് കെ ടി, റിയാസ് സ്രാമ്പിക്കല്‍, അനൂപ് പി, സുഹൈല്‍ പുലിവെട്ടി, റിയാസ് മംഗല്യ, അജിത് എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി അനസ് സ്വാഗതവും സ്വാഗതവും ജാഫര്‍ എം നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it