Gulf

'ഫാഷിസത്തെ തിരിച്ചറിയുന്നതില്‍ മതേതര കക്ഷികള്‍ പരാജയപ്പെട്ടു'

ഫാഷിസത്തെ കൃത്യമായി മനസ്സിലാക്കുന്നതിലും വിലയിരുത്തുന്നതിലും രാജ്യത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വീഴ്ച സംഭവിച്ചെന്നും ഹിന്ദുത്വ അജണ്ടയെ നേരിടുന്നതില്‍ കൃത്യമായ ആസൂത്രണമില്ലാത്തതാണ് പ്രതിപക്ഷം നേരിടുന്ന വെല്ലുവിളിയെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.

ഫാഷിസത്തെ തിരിച്ചറിയുന്നതില്‍ മതേതര കക്ഷികള്‍ പരാജയപ്പെട്ടു
X

ജിദ്ദ: ഫാഷിസത്തെ കൃത്യമായി മനസ്സിലാക്കുന്നതിലും വിലയിരുത്തുന്നതിലും രാജ്യത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വീഴ്ച സംഭവിച്ചെന്നും ഹിന്ദുത്വ അജണ്ടയെ നേരിടുന്നതില്‍ കൃത്യമായ ആസൂത്രണമില്ലാത്തതാണ് പ്രതിപക്ഷം നേരിടുന്ന വെല്ലുവിളിയെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. പ്രവാസി സാംസ്‌കാരിക വേദി ജിദ്ദയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പാര്‍ട്ടികളടക്കം മതേതര കക്ഷികളുടെ ഐക്യനിര രാജ്യത്ത് ഉയര്‍ന്നു വരേണ്ടതുണ്ട്. ഈ കാര്യത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ ചില നേതാക്കളുടെ സ്വാര്‍ത്ഥതക്ക് മുന്നില്‍ തകര്‍ന്നു പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് കരുവാരക്കുണ്ട്, ബഷീര്‍ ചുള്ളിയന്‍, വേങ്ങര നാസര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ കെ സൈതലവി, സി എച്ച് ബഷീര്‍, അഡ്വ. ഷംസുദ്ദീന്‍, സലിം എടയൂര്‍, അമീന്‍ ഷറഫുദ്ദീന്‍, ഉമറുല്‍ ഫാറൂഖ്, ദാവൂദ് രാമപുരം, സി പി മുസ്തഫ, അബ്ഷീര്‍, സുഹൈര്‍ മുത്തേടത്ത് നേതൃത്വം നല്‍കി.

ജനറല്‍ സെക്രട്ടറി എം പി അഷ്‌റഫ് സ്വാഗതവും ട്രഷറര്‍ ഇ പി സിറാജ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it