Gulf

പ്രവാസികളുടെ പേരില്‍ പാര്‍ട്ടി സഖാക്കള്‍ വിലസുന്നു. പുന്നക്കന്‍ മുഹമ്മദലി

പ്രവാസികളുടെ പേരില്‍ പാര്‍ട്ടി സഖാക്കള്‍ വിലസുന്നു. പുന്നക്കന്‍ മുഹമ്മദലി
X

ദുബയ്: രണ്ടാമത് ലോകകേരളസഭ സമ്മേളനത്തിനായി തിരുവനന്തപുരത്തെത്തിയ അതിഥികള്‍ക്ക് താമസ, ഭക്ഷണ ചെലവിന്റെ പേരില്‍ നടന്ന വന്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഇന്‍ക്കാസ് യു.എ.ഇ കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു.

ലോക കേരളസഭ ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ശരിയാണെന്ന് പ്രവാസികള്‍ക്ക് ബോധ്യപ്പെട്ടുവെന്നും, എനിയും ഒട്ടനവധി തട്ടിപ്പുകള്‍ പുറത്ത് വരാനുണ്ടൈന്നും പ്രവാസികളുടെ പേരില്‍ നടത്തുന്ന കൊള്ള അവസാനിപ്പിക്കുവാന്‍ മുഴുവന്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും, തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലേക്ക് പോകുന്നവര്‍ക്ക് 6 മാസത്തേക്ക് ശബളം നല്‍കുന്ന വാഗ്ദാനവും, ഗള്‍ഫില്‍ നിന്ന് മരിക്കുന്നവരുടെ ബോഡി സൗജന്യമായി നാട്ടിലെത്തുമെന്ന പ്രഖ്യാപനം എന്തായി എന്ന് പോലും ഇപ്പോള്‍ പറയുന്നില്ലെന്നും പ്രവാസികളുടെ പേരില്‍ പാര്‍ട്ടി സഖാക്കള്‍ വിലസുകയാണെന്ന് ഇന്‍ക്കാസ് ജനറല്‍ സിക്രട്ടറി പറഞ്ഞു. ലോകകേരള സഭയുടെ പേരില്‍ വന്‍ധൂര്‍ത്ത്; ഭക്ഷണത്തിനും താമസത്തിനും 83 ലക്ഷം രണ്ടാമത് ലോകകേരളസഭ സമ്മേളനത്തിനായി തിരുവനന്തപുരത്തെത്തിയ അതിഥികള്‍ക്ക് താമസത്തിനും ഭക്ഷണത്തിനും ചെലവാക്കിയത് 83 ലക്ഷം. ഏഴു ഹോട്ടലുകളും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസും തിരുവനന്തപുരം നഗരത്തിലെ റെസ്റ്റ് ഹൗസുമാണ് അതിഥികളെ സ്വീകരിക്കാനായി ഒരുക്കിയത്. ഇവര്‍ നല്‍കിയ താമസ സൗകര്യത്തിന്റെ ബില്‍ 23,42,725 രൂപയുടേതാണ്. ഇതു പാസാക്കണമെന്ന് ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചിരിക്കുന്നത്. അതിഥികള്‍ക്കുള്ള ഭക്ഷണം കോവളത്തെ സ്വകാര്യ ഹോട്ടലില്‍നിന്നായിരുന്നു. 59,82,600 ലക്ഷം രൂപയാണ് ഇതിനായി ചെലവു വന്നത്.

Next Story

RELATED STORIES

Share it