Gulf

ദുബയ് മിറാക്കിള്‍ ഗാര്‍ഡന്‍ വീണ്ടും തുറന്നു.

ദുബയിലെത്തുന്ന വിനോദ സഞ്ചാരികളുടെയും യുഎഇയിലെ താമസക്കാരുടെയും മുഖ്യ ആകര്‍ഷകമായ മിറാക്കിള്‍ ഗാര്‍ഡന്‍ ഇന്ന് മുതല്‍ തുറക്കുന്നു.

ദുബയ്: ദുബയിലെത്തുന്ന വിനോദ സഞ്ചാരികളുടെയും യുഎഇയിലെ താമസക്കാരുടെയും മുഖ്യ ആകര്‍ഷകമായ മിറാക്കിള്‍ ഗാര്‍ഡന്‍ ഇന്ന് മുതല്‍ തുറക്കുന്നു. 120 ഇനത്തില്‍ പെട്ട 15 കോടി പൂക്കളാണ് ഈ ഉദ്യാനത്തില്‍ ഒരുക്കിയിരിക്കുന്നത്. ദുബയ് ലാന്റിന്റെ പ്രധാന ഭാഗത്ത് 72,000 ച. മീറ്ററിലാണ് ഈ ഗാര്‍ഡന്‍ ഒരുക്കിയിരിക്കുന്നത്. വിവിധ വൈദ്യുത ദീപാലങ്കാരങ്ങളും ആംഫി തിയേറ്ററുകളും ഇവിടുത്തെ മുഖ്യ ആകര്‍ഷകമാണ്. 400 മീറ്റര്‍ നീളത്തിലുള്ള നടപ്പാതക്ക് ഇരുവശങ്ങളിലുമായി പുഷ്പങ്ങളാലും അലങ്കാര ചെടികള്‍ ഡിസൈന്‍ ചെയ്ത് കൂറ്റന്‍ ഗോപുരങ്ങളും മൃഗങ്ങളുടെ രൂപങ്ങളും ഉദ്യാനത്തിന് മാറ്റ് കൂട്ടുന്നു. ഗേറ്റുകളിലും പ്രമുഖ കാര്‍ട്ടൂണ്‍ രൂപങ്ങള്‍ കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നു. പൂക്കളാല്‍ അലങ്കരിച്ച എമിറേറ്റ്‌സ് വിമാനവും ഇവിടുത്തെ പ്രത്യേക ആകര്‍ഷകമാണ്. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് സന്ദര്‍ശന സമയം. വെള്ളി ശനി ദിവസങ്ങളില്‍ രാത്രി 11 വരെയാണ് സന്ദര്‍ശനം അനുവിദിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it