- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിന്റെ ഭാവി പുനഃനിര്‍വ്വചിക്കാന്‍ കോണ്‍ക്ലേവ് വിഷന്‍
രളത്തിന്റെ ഭാവി പുനഃനിര്‍വ്വചിക്കുന്നുഭ എന്ന പ്രമേയവുമായി കേരളത്തിലെയും യു എ ഇ യിലെയും പ്രമുഖ കണ്‍സള്‍ട്ടന്‍സി സംരംഭകരായ ആര്‍.ബി.എസ് കോര്‍പ്പറേഷന്‍ െ്രെപവറ്റ് ലിമിറ്റഡ്, എച്ച്.കെ ബിസിനസ് കണ്‍സള്‍ട്ടന്‍സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ്‌ന്റെ സഹകരണത്തോടെ കേരള ടൂറിസം വകുപ്പ്, നോര്‍ക്ക റൂട്ട്‌സ്, ഫിക്കി, കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന കേരള കോണ്‍ക്ലേവ് വിഷന്‍ 2023 ഫെബ്രുവരി 3, 4, 5 തീയതികളില്‍ കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയിലുള്ള വലന്‍സിയ ഗാലറിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ദുബായില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍, സംഘാടകര്‍ അറിയിച്ചു.
ദുബയ്: കേരളത്തിന്റെ ഭാവി പുനഃനിര്‍വ്വചിക്കുന്നുഭ എന്ന പ്രമേയവുമായി കേരളത്തിലെയും യു എ ഇ യിലെയും പ്രമുഖ കണ്‍സള്‍ട്ടന്‍സി സംരംഭകരായ ആര്‍.ബി.എസ് കോര്‍പ്പറേഷന്‍ െ്രെപവറ്റ് ലിമിറ്റഡ്, എച്ച്.കെ ബിസിനസ് കണ്‍സള്‍ട്ടന്‍സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ്‌ന്റെ സഹകരണത്തോടെ കേരള ടൂറിസം വകുപ്പ്, നോര്‍ക്ക റൂട്ട്‌സ്, ഫിക്കി, കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന കേരള കോണ്‍ക്ലേവ് വിഷന്‍ 2023 ഫെബ്രുവരി 3, 4, 5 തീയതികളില്‍ കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയിലുള്ള വലന്‍സിയ ഗാലറിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ദുബായില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍, സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ പതിറ്റാണ്ടുകളിലെ, കേരളത്തിന്റെ വ്യാവസായിക, വാണിജ്യ, സാംസ്‌കാരിക നേട്ടങ്ങളും ഭാവി വികസനവും ചര്‍ച്ച ചെയ്യപ്പെടുന്ന കോണ്‍ക്ലേവിന്റെ ഭാഗമായി വിവിധ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നു . ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള, വാണിജ്യ വ്യവസായ പ്രമുഖരും, നയതന്ത്രജ്ഞരും ശാസ്ത്ര സാങ്കേതിക വിദഗ്ധരും ഈ കോണ്‍ക്ലേവില്‍ സംബന്ധിക്കും.
ദൈവത്തിന്റെ സ്വന്തം നാടിന്റെ, പിന്നിട്ട അന്‍പതു വര്ഷങ്ങളെയും വരാനിരിക്കുന്ന അന്‍പത് വര്ഷങ്ങളെയും മുന്നില്‍ കണ്ടുകൊണ്ടുള്ള വിപുലവും വിശാലവുമായ കാഴ്ചപ്പാടുകളാണ് കേരള കോണ്‍ക്ലേവ് മുന്നോട്ട് വെക്കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ വിഷന്‍ 2050 പദ്ധതി ലക്ഷ്യമാക്കി അവ യാഥാര്‍ത്ഥ്യമാക്കാനും കേരളത്തിന്റെ സമഗ്ര വികസനത്തിന്, നിലവിലുള്ള അവസരങ്ങള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്തുന്നതിനും പുതിയ വസരങ്ങള്‍ കണ്ടെത്തുന്നതിനും ആഗോളതലത്തില്‍ സാധ്യതകള്‍ തുറന്നു വെക്കുന്നതിനും അതിലൂടെ, ദേശീയ അന്തര്‍ദേശീയ രംഗങ്ങളിലെ നിക്ഷേപകര്‍, പ്രദര്‍ശകര്‍, പ്രഭാഷകര്‍, വിദേശ ഇന്ത്യക്കാര്‍ എന്നിവര്‍ക്ക് കേരളത്തില്‍ സാധ്യമായ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പ്രയോജനപ്പെടുത്തുന്നതിനുമുള്ള ഏറ്റവും വലിയ അവസരങ്ങള്‍ കേരള കോണ്‍ക്ലേവ് ലക്ഷ്യമിടുന്നു.
ഇതിലൂടെ കേരള സംസ്ഥാന രൂപീകരണത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാവുന്ന 2056 ലേക്കുള്ള പടവുകളും പദ്ധതികളും കേരള കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും. വാണിജ്യവ്യവസായ പ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, സംരംഭകര്‍, ഗവേഷകര്‍, സാങ്കേതിക വിദഗ്ദര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള പ്രഗല്‍ഭരുടെ പിന്തുണയോടെ, ഇവന്റ് ഫലപ്രദമായ ഒന്നാക്കി മാറ്റാന്‍ കേരള കോണ്‍ക്ലേവ് പദ്ധതികള്‍ തയ്യാറാക്കും. കേരള കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എക്‌സ്‌പോ യില്‍, നൂറിലേറെ ആഗോള സംരംഭകരും, ഇരുപത്തി അഞ്ചിലേറെ വ്യവസായ സംരംഭങ്ങളും, നൂറിലേറെ സ്റ്റാളുകളും സജ്ജമാക്കും. ഒരു ലക്ഷത്തിലേറെ സന്ദര്‍ശകര്‍ എക്‌സ്‌പോ യില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ഹബീബ് കോയ, ഹാമിദ് അല്‍ ഹമ്മാദി, ജാസ്സിം മുഹമ്മദ് അല്‍ ബസ്തകി, മുഹമ്മദ് ഫലാസി, മുനീര്‍ ബിന്‍ മൊഹിയുദ്ദീന്‍, അര്‍ഷദ് ഇബ്രാഹിം. ഡോ ബാബു എംഎ, ഫൈസല്‍ എകെ, ഡോ.തന്‍വീര്‍ അബൂബക്കര്‍, ഡോ.ബിജു രമേശ്, അഡ്വ. ഷിബു പ്രഭാകരന്‍, മുഹമ്മദ് റസീഫ് എന്നിവര്‍ സംബന്ധിച്ചു.
RELATED STORIES
മണിപ്പൂരില്‍ ആറ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് തീയിട്ടു
17 Nov 2024 2:46 AM GMTനെതന്യാഹുവിന്റെ വീടിന് നേരെ 'ഫ്ളെയര്‍ ബോംബ്' ആക്രമണം
17 Nov 2024 2:24 AM GMTമണിപ്പൂര്‍ സംഘര്‍ഷത്തിലെ നിഗൂഡതകള്‍; പിന്നില്‍ അരംബായ് തെംഗോലോ?
16 Nov 2024 5:19 PM GMTതലമുറകളുടെ പോരാട്ടത്തില്‍' ബോക്സിങ് ഇതിഹാസം മൈക്ക് ടൈസനെ ഇടിച്ചിട്ട്...
16 Nov 2024 6:49 AM GMTസംഘര്‍ഷം വ്യാപകമാവുന്നു: മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ വീണ്ടും അഫ്സ്പ ...
14 Nov 2024 10:54 AM GMTഇഡിക്ക് തിരിച്ചടി; വഖ്ഫ് ബോര്‍ഡ് കേസില്‍ അമാനത്തുള്ള ഖാന് ജാമ്യം;...
14 Nov 2024 9:03 AM GMT