Gulf

ഒരു കോടി ഭക്ഷണപ്പൊതികള്‍: യൂസുഫലി ഒന്നേ കാല്‍ ലക്ഷം പേര്‍ക്ക് ഭക്ഷണമൊരുക്കും 10 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി

ഒരു കോടി ഭക്ഷണപ്പൊതികള്‍:  യൂസുഫലി ഒന്നേ കാല്‍ ലക്ഷം പേര്‍ക്ക് ഭക്ഷണമൊരുക്കും  10 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി
X

ദുബയ്: കോവിഡ് വെല്ലുവിളിക്കാലത്ത് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമേകാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്്തും പ്രഖ്യാപിച്ച ഒരു കോടി ഭക്ഷണപ്പൊതി പദ്ധതിയില്‍ കൈകോര്‍ത്ത് മിഡില്‍ ഈസ്റ്റിലെ മുന്‍നിര റീട്ടയിലര്‍മാരായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി 10 ലക്ഷം ദിര്‍ഹമാണ് (രണ്ടു കോടിയിലേറെ രൂപ) രാജ്യം കണ്ട ഏറ്റവും വലിയ ഭക്ഷണ വിതരണ ജീവകാരുണ്യ യജ്ഞത്തിനായി സംഭാവന ചെയ്തത്. ഒന്നേകാല്‍ ലക്ഷം പേര്‍ക്കുള്ള ഭക്ഷണം ഒരുക്കാന്‍ ഈ തുക വിനിയോഗിക്കും. കുറഞ്ഞ വരുമാനക്കാരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും റമദാന്‍ മാസത്തില്‍ ഭക്ഷണമെത്തിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണിത് ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തത്.

അതി സങ്കീര്‍ണമായ ഈ ഘട്ടത്തില്‍ നമ്മുടെ സഹജീവികള്‍ക്കായി ചെയ്യാവുന്ന ഏറ്റവും ലളിതമായ കാര്യമാണ് ഒരു കോടി ഭക്ഷണ പദ്ധതിക്കായുള്ള പിന്തുണയെന്ന് യൂസുഫലി പറഞ്ഞു. പ്രാപ്തിയുള്ളവരെല്ലാം ഈ മഹത്തായ ജീവകാരുണ്യ ദൗത്യത്തിന് ഒപ്പം ചേരണം. യു.എ.ഇയുടെ ദാര്‍ശനിക നേതൃത്വം രാജ്യത്തെ ജനങ്ങളോട് പുലര്‍ത്തുന്ന അങ്ങേയറ്റത്തെ കരുതലിന്റെ ഉത്തമമായ മറ്റൊരു ഉദാഹരണമാണ് ഈ പദ്ധതി. ഇത്തരം ചേര്‍ത്തുപിടിക്കലുകളിലൂടെ മാത്രമേ നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമൊരുക്കാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it