- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനുസ്മരണ സമ്മേളനം 27ന് സി.എച്ച്.രാഷ്ട്ര സേവാ പുരസ്‌കാരം സി .പി .ജോണിന്
ദുബയ്: കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ 'സി.എച്ച് രാഷ്ട്ര സേവാ പുരസ്‌ക്കാരത്തിന് ' മുന്‍ കേരള പ്ലാനിംഗ് ബോര്‍ഡ് മെംബറും കമ്മ്യൂണിസ്റ്റ് ചിന്തകനുമായ സി.പി.ജോണിനെ തെരഞ്ഞെടുത്തതായി ജൂറി ചെയര്‍മാന്‍ ഡോ. പി. എ ഇബ്രാഹിം ഹാജി, ദുബയ് കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല, ജനറല്‍ സെക്രട്ടറി കെ.പി.മുഹമ്മദ്, ട്രഷറര്‍ നജീബ് തച്ചംപൊയില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാമ്പത്തിക വിദഗ്ദ്ധനും എഴുത്തുകാരനുമായ സി.പി ജോണ്‍ മതേതരജനാധിപത്യ മൂല്യങ്ങള്‍ക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ ജനപ്രിയ നേതാവുമായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ പേരിലുള്ള പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഡോ. പി. എ. ഇബ്രാഹിം ഹാജി ചെയര്‍മാനും ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമായ എം.സി. വടകര, മുന്‍ പി.എസ്.സി മെംബര്‍ ടി.ടി.ഇസ്മായില്‍, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. സി.എച്ചിന്റെ മുപ്പത്തിയാറാമത് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് ഈ മാസം 27ന് വെള്ളിയാഴ്ച ദുബൈ വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് പ്രശസ്തി പത്രവും ഫലകവും അടങ്ങിയ പുരസ്‌ക്കാരം സി.പി.ജോണിന് സമര്‍പ്പിക്കും.
ദുബയ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡണ്ട് എം.പി.അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന് അത്യാധുനിക റസ്‌ക്യൂ ഉപകരണങ്ങള്‍ ചടങ്ങില്‍ കൈമാറുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍ പൊട്ടലില്‍ ശ്മശാന സമാനമായി മാറിയ കരിഞ്ചോലയില്‍ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് നടപ്പാക്കുന്ന ബൈത്തുറഹ്മ വില്ലേജില്‍ 4 വീടുകള്‍ ജില്ലാ കെ.എം.സി.സി വക നിര്‍മ്മിച്ചു വരികയാണെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. സാജിദ് അബൂബക്കര്‍ , ഹംസ പയ്യോളി, മൊയ്തു അരൂര്‍ , കെ.പി.മൂസ്സ, ഉമ്മര്‍കോയ നടുവണ്ണൂര്‍, മുഹമ്മദ് പുറമേരി, വി.കെ.കെ.റിയാസ്, ഇസ്മായില്‍ ചെരുപ്പേരി, ഹാഷിം എലത്തൂര്‍ , വലിയാണ്ടി അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT