Gulf

ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ബഹ്‌റയ്‌നില്‍ 10 ദിവസം ക്വാറന്റൈന്‍

കൊവിഡിനെ പ്രതിരോധിക്കാനുള്ള ദേശീയ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ബഹ്‌റൈനില്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് വ്യവസ്ഥ.

ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ബഹ്‌റയ്‌നില്‍ 10 ദിവസം ക്വാറന്റൈന്‍
X

ബഹ്‌റയ്ന്‍: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ബഹ്‌റയ്‌നില്‍ ഇനി മുതല്‍ 10 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം. കൊവിഡിനെ പ്രതിരോധിക്കാനുള്ള ദേശീയ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ബഹ്‌റൈനില്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് വ്യവസ്ഥ. നേരത്തെ ഇത് ഒരുദിവസമായിരുന്നു.

ആറും അതില്‍ കൂടുതലും വയസുള്ള യാത്രക്കാര്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ ക്യൂആര്‍ കോഡുമുണ്ടായിരിക്കണം. വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ ആദ്യ ലാബ് പരിശോധന നടത്തണം. ബഹ്‌റയ്‌നില്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ താമസിക്കുകയാണെങ്കില്‍ രണ്ടാമതും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.

10 ദിവസത്തിനുശേഷം മൂന്നാമത്തെ പരിശോധന നടത്തി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയാവൂ. ഈ രാജ്യങ്ങളില്‍നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും പത്തുദിവസം സ്വന്തം വസതിയില്‍ ക്വാറന്റൈനില്‍ കഴിയാം. അല്ലെങ്കില്‍ ദേശീയ ആരോഗ്യ റെഗുലേറ്ററി ലൈസന്‍സുള്ള ഏതെങ്കിലും ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയാനും അനുവാദമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്നാണ് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it