Gulf

ദുബയ് വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആര്‍ക്കും പരിക്കില്ല

വ്യാഴാഴ്ച രാവിലെ ദുബയ് രാജ്യാന്തര വിമാനത്താവളത്തിലെ ടാക്‌സിവേയിലാണ് സംഭവം.

ദുബയ് വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആര്‍ക്കും പരിക്കില്ല
X

അബുദബി: ദുബയ് രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

വ്യാഴാഴ്ച രാവിലെ ദുബയ് രാജ്യാന്തര വിമാനത്താവളത്തിലെ ടാക്‌സിവേയിലാണ് സംഭവം. പ്രമുഖ വിമാനകമ്പനികളായ ഫ്‌ളൈ ദുബയുടെയും ബഹ്‌റയ്ന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് എയറിന്റെയും ബജറ്റ് വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. കിര്‍ഗിസ്താനിലേക്ക് യാത്ര പുറപ്പെട്ട സമയത്താണ് ബോയിങ് 737800 വിമാനം അപകടത്തില്‍പ്പെട്ടതെന്ന് ഫ്‌ളൈ ദുബയ് അറിയിച്ചു. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫ്‌ളൈ ദുബയ് അറിയിച്ചു.

ഗള്‍ഫ് എയര്‍ വിമാനത്തിന്റെ വാലിലാണ് ബോയിങ് വിമാനം ഇടിച്ചത്. ബഹ്‌റയ്ന്‍ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടുന്ന വേളയിലാണ് അപകടം ഉണ്ടായതെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു. കൂട്ടിയിടിയെ തുടര്‍ന്ന് രണ്ടു മണിക്കൂര്‍ നേരം രണ്ട് റണ്‍വേയുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.


Next Story

RELATED STORIES

Share it