Gulf

മലയാളി യുവ എന്‍ജിനീയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെ മരിച്ചു

മലയാളി യുവ എന്‍ജിനീയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെ മരിച്ചു
X
കോഴിക്കോട്: പ്രവാസി മലയാളി യുവ എന്‍ജിനീയര്‍ നാട്ടില്‍ അന്തരിച്ചു. കോഴിക്കോട് മുല്ലാന്റകത്ത് പുതിയ പുരയില്‍ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ പര്‍വീന്‍ ഹസന്‍ ആണ് മരിച്ചത്. 33 വയസായിരുന്നു. ദമ്മാമില്‍ ഇറാം ഗ്രൂപ് ഓഫ് കമ്പനിയുടെ ഓറിയോണ്‍ഡ്ജ് എന്ന സ്ഥാപനത്തില്‍ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി എന്‍ജിനീയറായിരുന്നു പര്‍വീന്‍ ഹസന്‍. ഇറാമില്‍ സീനിയര്‍ ഡെവലപ്പര്‍, കോ-ആര്‍ക്കിടെക്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

ദമാമില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് നാട്ടിലേക്ക് പോകുന്നത്. അഞ്ച്മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. അസുഖ ബാധയെ തുടര്‍ന്നാണ് തുടര്‍ചികിത്സക്കായി നാട്ടിലേക്ക് പോകുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി ചികിത്സ തേടി. ഇവിടെ ചികിത്സയില്‍ തുടരുമ്പോള്‍ ആണ് മരണം സംഭവിക്കുന്നത്. മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ഖബറിസ്ഥാനില്‍ ഖബറടക്കി. ഭാര്യ: സിദ്ര. മകന്‍: ഫൈസാന്‍. സഹോദരങ്ങള്‍: ഫാത്തിമത്ത് മൗസിം, ഫൗസല്‍ ഹസ്സന്‍.






Next Story

RELATED STORIES

Share it