Gulf

അബ്ദുര്‍റഹീമിന്റെ മോചനം വൈകും; കേസ് ഇന്ന് വീണ്ടും മാറ്റി

അബ്ദുര്‍റഹീമിന്റെ മോചനം വൈകും; കേസ് ഇന്ന് വീണ്ടും മാറ്റി
X

റിയാദ്: കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുര്‍റഹീമിന്റെ കേസ് റിയാദ് കോടതി വീണ്ടും നീട്ടി. കോടതി ആവശ്യപ്പെട്ട രേഖകള്‍ ഗവര്‍ണറേറ്റില്‍ നിന്ന് ലഭിക്കാനുളളതാണ് കാരണം. തുടര്‍ച്ചയായ ഒമ്പതാം തവണയാണ് കോടതി കേസ് നീട്ടിവെക്കുന്നത്. സൗദി പൗരന്‍ കൊല്ലപ്പെട്ട കേസിലാണ് റഹീം ജയിലില്‍ കഴിയുന്നത്. കേസ് ഇനി മാര്‍ച്ച് 18 ന് രാവിലെ 11 മണിക്ക് (സൗദി സമയം) കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

റഹീമിന്റെ അഭിഭാഷകര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ സവാദ്, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂര്‍ എന്നിവര്‍ ഹാജരായിരുന്നു. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് ഗവര്‍ണറേറ്റ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കേസ് ഫയലിന്റെ ഹാര്‍ഡ് കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടിരുന്നു. മോചനം വൈകുന്നതിനാല്‍ ജാമ്യാപേക്ഷ നല്‍കിയതായി റഹീമിന്റെ അഭിഭാഷക ഡോ. റെന അറിയിച്ചു.



Next Story

RELATED STORIES

Share it