Gulf

അബ്ദുര്‍റഹീം കേസ് വീണ്ടും മാറ്റിവച്ചു; രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് റിയാദ് ക്രിമിനല്‍ കോടതി

അബ്ദുര്‍റഹീം കേസ് വീണ്ടും മാറ്റിവച്ചു; രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് റിയാദ് ക്രിമിനല്‍ കോടതി
X

റിയാദ്: റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുര്‍റഹീമിന്റെ മോചനം സംബന്ധിച്ച ഉത്തരവ് ഇന്നില്ല. കേസ് രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിവെച്ച് റിയാദ് ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ഇതേ ബെഞ്ച് തന്നെയാണ് രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുക. കേസില്‍ ഇന്ന് അന്തിമ ഉത്തരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിങിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

പബ്ലിക് പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുള്ള വകുപ്പുകളില്‍നിന്ന് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ ഇന്ന് മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര്‍ എന്നിവര്‍ രാവിലെ കോടതിയിലെത്തിയിരുന്നു. ഇന്ന് രാവിലെ എട്ടരക്കാണ് കേസ് കോടതി പരിഗണിച്ചത്. ഏതാനും മിനിറ്റു മാത്രമാണ് നടപടിക്രമങ്ങള്‍ നീണ്ടുനിന്നത്. അതിനിടെ റഹീമിന്റെ മാതാവും സഹോദരനും നാട്ടിലേക്ക് തിരിച്ചു. പതിനാറിന് ദിവസത്തിന് ശേഷമാണ് ഇരുവരും നാട്ടിലേക്ക് തിരിച്ചത്.







Next Story

RELATED STORIES

Share it