- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നോര്‍ക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം

കോഴിക്കോട്: പ്രവാസ ജീവിതത്തിനുശേഷം തിരികെയെത്തിയവര്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി വിതരണം ചെയ്യുന്ന ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ താഴെയുളള പ്രവാസി മലയാളികള്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കുമാണ് സഹായം ലഭ്യമാവുന്നത്. ചികില്‍സയ്ക്ക് 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികള്‍ക്ക് 1,00000 രൂപ വരെയും പെണ്മക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ വരെയും ലഭിക്കും.
പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്ക് ഭിന്നശേഷി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10,000 രൂപ വരെയും ഒറ്റത്തവണയായി സഹായം നല്കി വരുന്നു. ഈ സാമ്പത്തിക വര്‍ഷം 15.63 കോടി രൂപ 2,483 ഗുണഭോക്താക്കള്‍ക്കായി ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം- 350, കൊല്ലം- 380, പത്തനംതിട്ട- 130, ആലപ്പുഴ- 140, കോട്ടയം- 77, ഇടുക്കി- 2, എറണാകുളം- 120, തൃശൂര്‍- 444, പാലക്കാട്- 160, വയനാട്- 5, കോഴിക്കോട്- 215, കണ്ണൂര്‍- 100, മലപ്പുറം- 300, കാസര്‍കോട്- 60 എന്നിങ്ങനെയാണ് ഈ സാമ്പത്തിക വര്‍ഷം ഗുണഭോക്താക്കളുടെ ജില്ല തിരിച്ചുള്ള കണക്ക്. പദ്ധതിയുടെ വിശദാംശങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.. വിശദാംശങ്ങള്‍ക്ക് 18004253939 എന്ന ടോള്‍ ഫ്രീ നമ്പറിലും ബന്ധപ്പെടാം.
RELATED STORIES
ഓപ്പറേഷന് സിന്ദൂര്‍ പാഠ്യ വിഷയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
27 July 2025 6:30 AM GMT'ശ്രീരാമന് കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും' ; പുതിയ കോൺസ്റ്റബിൾമാരുടെ...
27 July 2025 6:29 AM GMTഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണം; ബ്രിട്ടീഷ് പ്രധാനമന്ത്രിയോട്...
27 July 2025 5:58 AM GMTരാജസ്ഥാനിൽ സ്കൂളിൻ്റെ മേൽക്കൂര തകർന്നുണ്ടായ അപകടം; മരിച്ചവരുടെ...
27 July 2025 5:42 AM GMTധർമ്മസ്ഥല കൊലപാതകങ്ങൾ: നിയമവ്യവസ്ഥകൾ നോക്കുകുത്തികളാകുന്നു , സമഗ്ര...
27 July 2025 5:24 AM GMTമൻസ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ആറുമരണം
27 July 2025 5:00 AM GMT