- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ബാധിച്ച് മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മയ്യിത്ത് അല്‍റസില്‍ കബറടക്കി
ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായ റിയാസ് അല്‍റാസില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ കൊവിഡ് സന്നദ്ധ സേവനങ്ങളില്‍ സജീവമായിരുന്നു

അല്‍റസ്(സൗദി അറേബ്യ): കൊവിഡ് ബാധിച്ച് കഴിഞ്ഞ ചൊവ്വാഴ്ച്ച മരണപ്പെട്ട കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി റിയാസ് പുലോത്തുംകണ്ടി(35)യുടെ മയ്യിത്ത് അല്‍റസില്‍ കബറടക്കി. 10 ദിവസം മുമ്പാണ് റിയാസിന് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് അല്‍റസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായ റിയാസ് അല്‍റാസില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ കൊവിഡ് സന്നദ്ധ സേവനങ്ങളില്‍ സജീവമായിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയിലായിരുന്ന റിയാസ് കഴിഞ്ഞ മാസമാണ് പുതിയ സ്‌പോണ്‍സറിലേക്ക് മാറ്റിയത്. അയ്യൂബ്-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ മക്കള്‍: സ്വാലിഹ ഹിബ, മുഹമ്മദ് സ്വാലിഹ്.
ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ ഫിറോസ് മലപ്പുറം, അയ്യൂബ് പാണ്ടായി, ഷംനാദ് പോത്തന്‍കോട്, സാലിഹ് കാസര്‍കോഡ്, ഫോറം അല്‍ഖസീം ഏരിയാ പ്രസിഡന്റ് ഷാനവാസ് കരുനാഗപ്പള്ളി, സുലൈമാന്‍ മേലാറ്റൂര്‍ തുടങ്ങിയവര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് അല്‍റാസ് മഖ്ബറയില്‍ തിങ്കളാഴ്ച്ച ഖബറടക്കി. ജനാസ നമസ്‌കാരത്തിന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.
Body of a Kannur resident who died due to Covid was buried in Alras
RELATED STORIES
കടലില് പതിച്ച കപ്പല് പൂര്ണമായി നീക്കും: കപ്പലില് ഉണ്ടായത്...
28 May 2025 5:57 PM GMTദമ്പതികള് വീട്ടിനുള്ളില് തൂങ്ങിമരിച്ച നിലയില്
28 May 2025 1:37 PM GMTപൂക്കോട് സര്വകലാശാലയിലെ സിദ്ധാര്ഥന്റെ മരണം; പ്രതികള്ക്ക്...
28 May 2025 1:00 PM GMTഅന്വര് യുഡിഎഫ് സ്ഥാനാര്ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ല,...
28 May 2025 10:54 AM GMTമഴ തുടരുന്നു; കണ്ണൂര്‍, കാസര്കോട് ജില്ലകളിലെ വിദ്യാഭ്യാസ...
28 May 2025 10:49 AM GMTസംസ്ഥാനത്ത് കോവിഡ് കേസുകള് വര്ധിക്കുന്നു; ആശങ്കപ്പെടേണ്ട സാഹചര്യം...
28 May 2025 10:39 AM GMT