Gulf

കരിപ്പൂരിനെതിരേ നിഗൂഢ ശക്തികള്‍ പ്രവര്‍ത്തിക്കുന്നു:എം കെ രാഘവന്‍ എം പി

പ്രവാസി വോട്ട് യാഥാര്‍ഥ്യമാക്കാന്‍ കോണ്‍ഗ്രസ്സും മറ്റു അനുകൂല കക്ഷികളും രാജ്യസഭയിലും ശബ്ദമുയര്‍ത്തും. ഉടനെ പ്രവാസി വോട്ട് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷ.

കരിപ്പൂരിനെതിരേ നിഗൂഢ ശക്തികള്‍  പ്രവര്‍ത്തിക്കുന്നു:എം കെ രാഘവന്‍ എം പി
X

കബീര്‍ കൊണ്ടോട്ടി

ജിദ്ദ: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിരേ നിഗൂഢ ശക്തികള്‍ പ്രവര്‍ത്തിക്കുന്നു എന്നതില്‍ സംശയമില്ലെന്ന് എം കെ രാഘവന്‍ എംപി. മാധ്യമപ്രവര്‍ത്തകരോട് ജിദ്ദയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റീ കാര്‍പെറ്റിങ്ങിന് വിമാനത്താവളം അടച്ചത് മുതല്‍ പുര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ എന്നാല്‍ ആവുന്ന എല്ലാ ശ്രമങ്ങളും ഞാന്‍ നടത്തിയിട്ടുണ്ട്. വ്യോമയാന മന്ത്രാലയവുമായി പല തവണ ചര്‍ച്ച നടത്തി പല സമരങ്ങള്‍ക്കും നേതൃത്വം നല്‍കി. പാര്‍ലമെന്റില്‍ വിഷയത്തിന്റെ ഗൗരവം അവതരിപ്പിച്ചു. എല്ലാവരുടെയും കൂട്ടായ ശ്രമംകൊണ്ട് വലിയ വിമാനം തിരിച്ച് കൊണ്ടുവരാന്‍ സാധിച്ചു. എന്നാല്‍ ഇതിനുള്ള ശ്രമങ്ങള്‍ക്കിടയിലെല്ലാം മനസ്സിലായത് കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ നിഗൂഢ രക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ്. ഇവരുടെ ലക്ഷ്യം കരിപ്പൂര്‍ വിമാനത്താവളത്തെ ദുര്‍ബലപ്പെടുത്തി മറ്റു ഇടങ്ങളില്‍ നിന്ന് ലാഭം വര്‍ധിപ്പിക്കലായിരിക്കാം അല്ലെങ്കില്‍ സ്വകാര്യവല്‍കരണത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നതാവാം.

ജിദ്ദയിലേക്ക് നേരിട്ട് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. സര്‍വ്വീസ് തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിച്ച് വരുന്നു. ഉടനെ സര്‍വ്വീസ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ധന നികുതി കോഴിക്കോടിന് 28 ശതമാനവും കണ്ണൂരിന് ഒരു ശതമാനവും ആക്കിയത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ കുറയാന്‍ കാരണമാകും ഇത് കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കും. പ്രത്യേകിച്ച് ഐടി മേഖല പൂര്‍ണ്ണമായും തകരും. കണ്ണൂരിന് ലഭിച്ച ആനുകൂല്യം കോഴിക്കോടിനും ലഭിക്കണം ഇതിനായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കീട്ടുണ്ട്. അനുകൂല നടപടികള്‍ ഉടനെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തസഭയില്‍ ഈ വിഷയം അവതരിപ്പിക്കാന്‍ മലബാറിലെ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹജ്ജ് ഹൗസ് ഒരിക്കലും കരിപ്പൂരില്‍ നിന്ന് മാറ്റാന്‍ അനുവദിക്കില്ല. ഹജ്ജ് തീര്‍ത്ഥാടകരുടെ ആദ്യ വിമാനം കരിപ്പൂരില്‍ നിന്നാക്കാന്‍ ശ്രമം നടത്തുന്നുണ്ട്.പ്രവാസി വോട്ട് യാഥാര്‍ഥ്യമാക്കാന്‍ കോണ്‍ഗ്രസ്സും മറ്റു അനുകൂല കക്ഷികളും രാജ്യസഭയിലും ശബ്ദമുയര്‍ത്തും. ഉടനെ പ്രവാസി വോട്ട് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ പ്രവാസികള്‍ക്ക് എംബസികളിലും കോണ്‍സിലേറ്റിലുമുള്ള വെല്‍ഫെയര്‍ ഫണ്ട് അര്‍ഹരായവര്‍ക്ക് ലഭ്യമാകാനുള്ള നടപടികള്‍ സ്വീകരിക്കും.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പൂര്‍ണ്ണ പരാജയമായിരിക്കും. ഇനി ബിജെപിക്ക് ഒറ്റ സീറ്റ് പോലും കേരളത്തില്‍ ലഭിക്കില്ലായെന്നും എം കെ രാഘവന്‍ എം പി കൂട്ടിചേര്‍ത്തു.താങ്കള്‍ അടുത്ത തവണ മത്സര രംഗത്ത് ഉണ്ടാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കും എന്നതായിരുന്നു. മറുപടി. വാര്‍ത്ത സമ്മേളനത്തില്‍ കേരളത്തിലെയും ജിദ്ദയിലേയും കോണ്‍ഗ്രസ് നേതാക്കളായ അഡ്വക്കറ്റ് പ്രവീണ്‍, നിയാസ് കെടിഎ മുനീര്‍, സക്കീര്‍ ഹുസൈന്‍ എടവണ്ണ, റശീദ് കൊളത്തറ, അബ്ദുറഹ്മാന്‍, ഇഖ്ബാല്‍ പൊക്കുന്ന് എന്നിവരും പങ്കെടുത്തു.




Next Story

RELATED STORIES

Share it