- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇനിയൊരു പാലത്തായിയും വാളയാറും ആവര്‍ത്തിച്ചുകൂട: അഡ്വ.കെ സി നസീര്‍
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'പാലത്തായി; പിഞ്ചുബാലികക്ക് നീതി വേണം, സംഘി പത്മരാജനെ പോക്സോ ചുമത്തി തുറുങ്കിലടക്കുക' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജിദ്ദ: പിഞ്ചോമനകളെ ലൈംഗികമായി പീഡിപ്പിച്ചുകൊലപ്പെടുത്താനും അവരുടെ ഭാവി തകര്‍ക്കുംവിധം പിഞ്ചുബാല്യങ്ങളെ പിച്ചിച്ചീന്തിയ അധമന്മാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുന്നതുവരെ നമുക്ക് വിശ്രമിക്കാനാവില്ലെന്നു എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെ സി നസീര്‍. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'പാലത്തായി; പിഞ്ചുബാലികക്ക് നീതി വേണം, സംഘി പത്മരാജനെ പോക്സോ ചുമത്തി തുറുങ്കിലടക്കുക' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാലത്തായിയിലെ സ്കൂള്‍ അധ്യാപകനും ആര്‍എസ്എസ് അധ്യാപക സംഘടനാ നേതാവും ബിജെപി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പത്മരാജനെന്ന കാമഭ്രാന്തന്‍ ഒരു അനാഥയായ ഒമ്പതുവയസ്സുകാരിയെ പിച്ചിച്ചീന്തിയതിന് വ്യക്തമായ മൊഴിയും മെഡിക്കല്‍ റിപോര്ട്ടുമുണ്ടായിട്ടും കുട്ടിയെ പ്രതിസ്ഥാനത്ത് വരുത്തുന്നവിധം പോലിസിലെ ഉന്നതരുടെ ഭാഗത്തുനിന്നു പോലും വലിയ തോതിലുള്ള ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പത്മരാജനെതിരേ കുട്ടി മജിസ്ട്രേറ്റിനു മുന്നില്‍ പീഡനം സംബന്ധിച്ച മൊഴി കൊടുത്തത് പ്രകാരം പോക്സോ പ്രകാരമുള്ള കേസെടുക്കാന്‍ വ്യക്തമായ കാരണങ്ങളുള്ള സാഹചര്യത്തില്‍ സംഘപരിവാര്‍ നേതാവായ പത്മരാജനെ വെളുപ്പിച്ചെടുക്കാനുള്ള പോംവഴികള്‍ കണ്ടെത്താനായിരുന്നു പോലിസും സംഘപരിവാരത്തെ താങ്ങുന്ന സര്‍ക്കാരും നടത്തിയിട്ടുള്ളത്. വാളയാറില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ കാര്യത്തിലും സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തിട്ടുള്ളത്.
സാമൂഹ്യനീതി വകുപ്പും ബാലനീതി വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി കെ കെ ശൈലജയുടെ മണ്ഡലത്തില്‍ നടന്ന സംഭമായിട്ടു പോലും ഇരയാക്കപ്പെട്ട കുട്ടിക്ക് വേണ്ടി ഒരു അനുകൂലനീക്കം പോലും നടത്താന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ലെന്നുള്ളത് ഗൗരവതരമാണ്. പീഡനം നടത്തിയ പ്രതി പത്മരാജനെ ഒളിവില്‍ താമസിപ്പിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറാവാത്തത് പ്രതി സിപിഎം നേതാക്കള്‍ക്കും സംഘപരിവാറിനും വേണ്ടപ്പെട്ടവനായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പോലിസ് സ്റ്റേഷന്റെ അഞ്ചുകിലോമീറ്റര്‍ അടുത്ത് പ്രതി ഒളിച്ചുതാമസമുണ്ടായിരുന്നിട്ടും ഒരുമാസത്തോളം അറസ്റ്റുചെയ്യാതെയിരിക്കുകയായിരുന്നു പോലിസ്.
പീഡനക്കേസ് മറ്റുള്ളവരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമവും സംഘപരിവാര്‍ -സര്‍ക്കാര്‍-പോലിസ് കൂട്ടുകെട്ടിന്റെ ഭാഗത്തുനിന്നുമുണ്ടായി എന്നുള്ളതും ഗൗരവതരമാണ്. അതേസമയം, ബാലനീതി നിയമത്തിന് വിരുദ്ധമായി കുട്ടിയെ പോലിസ് സ്റ്റേഷനിലും മാനസിക രോഗാശുപത്രിയിലും കൊണ്ടുപോയി മൊഴി മാറ്റിപ്പറയിക്കാനുള്ള ശ്രമവും പോലിസിന്റെ ഭാഗത്തുനിന്നുണ്ടായി. നിയമവിരുദ്ധമായി കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി കേസ് വഴി തിരിച്ചുവിടാനും പ്രതി പത്മരാജനെ രക്ഷിച്ചെടുക്കാനും ഗൂഢശ്രമം നടത്തിയ ഉദ്യോഗസ്ഥരും കുറ്റക്കാരാണ്.
സാമൂഹ്യമാധ്യമങ്ങളിലെയും വിവിധ സംഘടനകളുടെയും പ്രതിഷേധം കാരണം അറസ്റ്റുചെയ്തെങ്കിലും പോക്സോ ചുമത്താതെയും കുറ്റപത്രം സമര്‍പ്പിക്കാതെയും പ്രതിക്ക് സ്വാഭാവികജാമ്യം ലഭിക്കാനുള്ള സൗകര്യമൊരുക്കിയതും പോലിസും സംഘപരിവാറും തമ്മിലുള്ള ധാരണയാണ്. അതേപോലെ പാനൂരിലെ മറ്റൊരു കേസില്‍നിന്നും സിപിഎം പ്രവര്‍ത്തകരെ രക്ഷപ്പെടുത്താനുള്ള വച്ചുമാറ്റവും പീഡനക്കേസ് വഴിതിരിച്ചുവിടുന്നതിനുള്ള ഒത്തുതീര്‍പ്പും പാലത്തായിയില്‍ കാണാവുന്നതാണ്.
എന്നാല്‍, പിഞ്ചുബാലികയെ പീഡിപ്പിച്ച പത്മരാജന് എത്ര ഉന്നതനായാലും നീതി നടപ്പാക്കുന്നതുവരെ എസ്ഡിപിഐ രംഗത്തുണ്ടാവുമെന്നും അതിനായി ഇന്ത്യന്‍ ശിക്ഷാനിയമവും ബാലനീതി നിയമവും മുറുകെപ്പിടിച്ച് ഏതറ്റം വരെ പോവാനും പൊതുസമൂഹം ഇരയോടൊപ്പമുണ്ടാവണമെനും അഡ്വ. കെ സി നസീര്‍ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇ എം അബ്ദുല്ല വെബിനാര്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ കിഴിശ്ശേരി, കോയിസ്സന്‍ ബീരാന്‍കുട്ടി സംസാരിച്ചു. മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ഷാഫി കോണിക്കല്‍, സി വി അഷ്റഫ്, ഷാഹുല്‍ ഹമീദ് മേടപ്പില്‍, ഹസ്സന് മങ്കട എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
RELATED STORIES
നാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMT