Gulf

കൊവിഡ്: കുവൈത്തില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

കൊവിഡ്: കുവൈത്തില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരണപ്പെട്ടു. കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി ഹാരിസ് ബാപ്പിനി(67)യാണ് അദാന്‍ ആശുപത്രിയില്‍ മരണപ്പെട്ടത്. ഭാര്യ: റസിയ. മക്കള്‍: റമീസ്, റിഹാബ്, റിസിലി, അസില്‍, ഫാത്തിമ ഫര്‍ഹ. കഴിഞ്ഞ 35 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്ത്ുവരികയായിരുന്നു. കെകെഎംഎയുടെ സജീവ പ്രവര്‍ത്തകനാണ്.

തൃശൂര്‍ പെരുമ്പിലാവ് വില്ലന്നൂര്‍ സ്വദേശി പുളിക്കര വളപ്പില്‍ അബ്ദുല്‍ റസാഖ് (60) ആണ് മിഷ്രിഫ് ഫീള്‍ഡ് ആശുപത്രിയില്‍ മരണപ്പെട്ടത്. കഴിഞ്ഞ 30 വര്‍ഷമായി കുവൈത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം 3 മാസം മുമ്പാണു വീണ്ടും കുവൈത്തിലെത്തിയത്. പിതാവ്: കുഞ്ഞു മുഹമ്മദ്, മാതാവ്: ആയിഷ. ഭാര്യ: താഹിറ. മക്കള്‍: ഫാസില്‍, ഫൈസല്‍, നൗഫല്‍. മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.


Next Story

RELATED STORIES

Share it