- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കുവൈത്തില്‍ ഒരു മരണംകൂടി; ഇന്ന് രോഗം ബാധിച്ചത് 164 പേര്‍ക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധയെ തുടര്‍ന്ന് ഒരു ഇന്ത്യക്കാരന്‍ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 60 വയസ് പ്രായമായ ഇദ്ദേഹം കഴിഞ്ഞ 10 ദിവസമായി ചികില്‍സയിലായിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. ഇവരില്‍ 2 പേര്‍ ഇന്ത്യക്കാരാണ്. ഇന്ന് പുതുതായി 164 പേര്‍ക്ക് കൊറോണ വൈറസ് ബാധ റിപോര്‍ട്ട് ചെയ്തു. ഇവരില്‍ 97 പേര്‍ ഇന്ത്യക്കാരാണ്. ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട 97 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 1087 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരില്‍ 97 പേര്‍ക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണ് രോഗമുണ്ടായത്. ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ 164 രോഗികളില്‍ 158 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 6 പേരുടെ രോഗബാധയുടെ ഉറവിടം അന്വേഷണത്തിലാണ്.
ഇന്ത്യക്കാര്‍ക്ക് പുറമെ ഇന്ന് രോഗ ബാധയേറ്റ മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍-2, ഈജിപ്തുകാര്‍-26, ബംഗ്ലാദേശികള്‍-15, പാകിസ്ഥാന്‍-8, അമേരിക്ക-1, ജോര്‍ദ്ദാന്‍-1, സിറിയ-3, ലബനണ്‍-1, സൗദി-1, ഇറാന്‍-1, സുദാന്‍-1, ഫലസ്തീന്‍-1. രാജ്യത്ത് ഇന്നുവരെ രോഗ ബാധയേറ്റവരുടെ എണ്ണം ഇതോടെ 1951 ആയി. ഇന്ന് 25 പേര്‍ രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി. കൊറോണ വൈറസ് ബാധയില്‍ നിന്നു ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 305 ആയി. ആകെ 1603 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 38 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണ്. ഇവരില്‍ 20 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി.
RELATED STORIES
സ്കൂട്ടര്‍ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് തലയോട്ടി തകര്‍ന്ന് യുവാവിന്...
21 Jun 2025 8:54 AM GMTദേശീയ പതാക കാവിക്കൊടിയാക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍...
21 Jun 2025 8:37 AM GMTതരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, ലംഘിച്ചാല്‍ നടപടി'; കെ സി വേണുഗോപാല്‍
21 Jun 2025 8:26 AM GMTഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന് പ്രഖ്യാപനം ജൂണ്‍...
21 Jun 2025 7:39 AM GMTമോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMTവാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയില്‍ ...
21 Jun 2025 7:21 AM GMT