Gulf

കൊവിഡ്: സൗദിയില്‍ മരണസംഖ്യ 6,500 ആയി; 12 പള്ളികള്‍ കൂടി അടച്ചു

കൊവിഡ്: സൗദിയില്‍ മരണസംഖ്യ 6,500 ആയി; 12 പള്ളികള്‍ കൂടി അടച്ചു
X

റിയാദ്: കൊവിഡ് മഹാമാരി കാരണം സൗദി അറേബ്യയില്‍ മരിച്ചവരുടെ എണ്ണം 6,500 ആയി. 24 മണിക്കൂറിനിടെ ആറു കൊറോണ രോഗികള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാജ്യത്ത് 317 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 335 പേര്‍ക്കു രോഗമുക്തിയുണ്ടായി. രാജ്യത്ത് 2,560 കൊറോണ രോഗികള്‍ ചികില്‍സയിലാണ്. ഇതില്‍ 492 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുകയാണ്.

അതിനിടെ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാലു പ്രവിശ്യകളിലായി 12 പള്ളികള്‍ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചു. ഇതോടെ 22 ദിവസത്തിനിടെ അടച്ച മസ്ജിദുകളുടെ എണ്ണം 182 ആയി. ഇതില്‍ 168 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു. റിയാദ് പ്രവിശ്യയില്‍ ഏഴു മസ്ജിദുകളും ജിസാന്‍ പ്രവിശ്യയില്‍ മൂന്നു പള്ളികളും മക്ക പ്രവിശ്യയിലും കിഴക്കന്‍ പ്രവിശ്യയിലും ഓരോ മസ്ജിദുകളുമാണ് തിങ്കളാഴ്ച അടച്ചത്. ഇന്നലെ 10 മസ്ജിദുകള്‍ മന്ത്രാലയം വീണ്ടും തുറന്നു. ഇതില്‍ ആറെണ്ണം റിയാദ് പ്രവിശ്യയിലാണ്. മക്ക, ജിസാന്‍, അസീര്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ ഓരോ പള്ളികളും അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുത്തതായി ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it