Gulf

കൊവിഡ്: ഫര്‍വാനിയ ലോക്ക് ഡൗണ്‍ പിന്‍വലിക്കും; മൂന്നാം ഘട്ടം ജൂലൈ 28 മുതല്‍ ആരംഭിക്കും

നിലവില്‍ രാജ്യത്ത് തുടരുന്ന ഭാഗിക കര്‍ഫ്യൂ സമയത്തിലും മാറ്റം വരുത്തി.

കൊവിഡ്: ഫര്‍വാനിയ ലോക്ക് ഡൗണ്‍ പിന്‍വലിക്കും; മൂന്നാം ഘട്ടം ജൂലൈ 28 മുതല്‍ ആരംഭിക്കും
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫര്‍വാനിയ പ്രദേശത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പിന്‍ വലിക്കാന്‍ മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. അടുത്ത ഞായറാഴച ജൂലായ് 26 പുലര്‍ച്ചെ 5 മണി മുതലാണു ഫര്‍വ്വാനിയ ലോക്ക് ഡൗണ്‍ പിന്‍വലിക്കല്‍ പ്രാബല്യത്തില്‍ വരിക. നിലവില്‍ രാജ്യത്ത് തുടരുന്ന ഭാഗിക കര്‍ഫ്യൂ സമയത്തിലും മാറ്റം വരുത്തി. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ ആണു കര്‍ഫ്യൂ സമയം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

ജൂലായ് 28 പുലര്‍ച്ചെ അഞ്ച് മണി മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക നേരത്തെ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിക്കുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ആഗസ്ത് ആറിനു ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ അവലോകനം നടത്തിയശേഷം ആയിരിക്കും തീരുമാനമെടുക്കുക. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവ് വരുത്തി ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ഘട്ട പദ്ധതികളില്‍ മൂന്നാം ഘട്ടം ജൂലായ് 28 മുതല്‍ നടപ്പിലാക്കാനും മന്ത്രി സഭ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ടാക്‌സി വാഹനങ്ങള്‍ക്ക് ഒരു യാത്രക്കരനെ മാത്രം കയറ്റി സര്‍വ്വീസ് നടത്തുവാനും അനുമതി നല്‍കി. സര്‍ക്കാര്‍ ഓഫിസുകളില്‍ നിലവിലെ 30 ശതമാനം പ്രവര്‍ത്തന ശേഷി 50 ശതമാനമായി വര്‍ദ്ധിപ്പിക്കും.


Next Story

RELATED STORIES

Share it