Gulf

കൊവിഡ്: ഇന്ത്യന്‍ എംബസി നിര്‍ത്തിവച്ച ഓപണ്‍ ഹൗസ് പരിപാടി 25 മുതല്‍ പുനരാരംഭിക്കും

കൊവിഡ്: ഇന്ത്യന്‍ എംബസി നിര്‍ത്തിവച്ച ഓപണ്‍ ഹൗസ് പരിപാടി 25 മുതല്‍ പുനരാരംഭിക്കും
X
കുവൈത്ത് സിറ്റി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി നിര്‍ത്തിവച്ച ഓപണ്‍ ഹൗസ് പരിപാടി നവംബര്‍ 25 വൈകീട്ട് 3.30ന് പുനരാരംഭിക്കും. ഓണ്‍ലൈന്‍ വഴിയായിരിക്കും പരിപാടി നടക്കുക. സ്ഥാനപതി സിബി ജോര്‍ജ് പങ്കെടുക്കും. പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി സിബി ജോര്‍ജ്ജ് ചുമതലയേറ്റെടുത്ത ശേഷം കഴിഞ്ഞ ആഗസ്ത് മുതലാണ് വര്‍ഷങ്ങളായി മുടങ്ങിയിരുന്ന ഓപ്പണ്‍ ഹൗസ് പരിപാടി പുനരാരംഭിച്ചത്. എന്നാല്‍ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സപ്തംബര്‍ മാസത്തില്‍ പരിപാടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണു നവംബര്‍ 25ന് ഓണ്‍ലൈന്‍ വഴി ഓപണ്‍ ഹൗസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

'എംബസിയിലെ രജിസ്ട്രേഷന്‍ ഡ്രൈവും പൊതുമാപ്പും' എന്നതാണ് നവംബര്‍ 25ന് നടക്കുന്ന ഓപണ്‍ ഹൗസിലെ വിഷയം. കുവൈത്തിലെ എല്ലാ ഇന്ത്യക്കാര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പാസ്പോര്‍ട്ടിലെ പേര്, പാസ്പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, ബന്ധപ്പെടാനുള്ള നമ്പര്‍, കുവൈത്തിലെ വിലാസം, ഓപണ്‍ ഹൗസില്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം തുടങ്ങിയ വിവരങ്ങള്‍ community.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. മീറ്റിങ് ഐഡിയും മറ്റു വിവരങ്ങളും ഇവരെ പിന്നീട് അറിയിക്കുമെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Covid: open house programme by the Indian Embassy will resume from the 25th

Next Story

RELATED STORIES

Share it